അലനല്ലൂര്‍: വിദ്യാര്‍ഥികളുടെ അഭിരുചിക്ക് അനുയോജ്യമായ കോഴ്സുകള്‍ കണ്ടെത്തുന്നതിനും തൊഴിലിന് സന്നദ്ധരാക്കുന്നതിനും എ.ഐ. ഉള്‍പ്പെടെയുള്ള പുതിയ കാല സങ്കേതങ്ങളില്‍ പരി ശീലനം നല്‍കുന്നതിനും ഹൈസ്കൂള്‍ വിദ്യാര്‍ഥികളെ ലക്ഷ്യം വെച്ചുള്ള സമഗ്ര കരിയര്‍ പദ്ധ തിക്ക് സര്‍ക്കാര്‍ രൂപം നല്‍കണമെന്ന് വിസ്ഡം ഇസ്ലാമിക് സ്റ്റുഡന്‍സ് ഓര്ഗനൈസേഷന് അലനല്ലൂ ര്‍ മണ്ഡലം ഹലാവ മീറ്റ് ആവശ്യപ്പെട്ടു.
ഉയര്‍ന്ന കോഴ്സുകള്‍ക്ക് പഠിക്കുമ്പോള്‍ പോലും ജോലി മേഖലക്ക് സജ്ജമാകാത്ത സ്ഥിതിവിശേ ഷം ഗൗരവത്തിലെടുക്കണം. തൊഴിലധിഷ്ഠിത കോഴ്സുകള്‍ വ്യാപിപ്പിക്കുന്നതോടൊപ്പം അഭി രുചിക്ക് അനുയോജ്യമായ കോഴ്സുകള്‍ കണ്ടെത്തുന്നതിനാവശ്യമായ പിന്തുണ സംവിധാനങ്ങള്‍ ഒരുക്കണം. അഭിരുചി നിര്‍ണ്ണയ ടെസ്റ്റുകള്‍ ഹൈസ്കൂള്‍ തലം മുതല്‍ നടപ്പാക്കണം. എ. ഐ സങ്കേതങ്ങള്‍ ഉള്‍പ്പെടെയുള്ള നവ കോഴ്സുകളിലേക്ക് കൃത്യമായി ദിശ കാണിക്കാന്‍ സാധിക്കു ന്ന പദ്ധതികള്‍ ആവിഷ്കരിക്കാനും സര്‍ക്കാര്‍ മുന്നിട്ടിറങ്ങണം.വിദ്യാലയങ്ങളിലും കോളേജുക ളിലും കരിയര്‍ – അക്കാദമിക സെല്ലുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കേണ്ടതുണ്ട്. ചെറിയ ക്ലാസുകള്‍ മുതല്‍ തന്നെ ദിശ നിര്‍ണയിച്ചു നല്കുന്ന പരിപാടികള്‍ക്ക് രൂപം നല്‍കണമെന്നും സംഗമം ആവശ്യപ്പെട്ടു.
സെപ്റ്റംബര്‍ 11,12,13 തിയതികളില്‍ വാളയാറില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പ്രൊഫഷണ ല്‍ വിദ്യാര്‍ഥി സമ്മേളനം ‘പ്രോഫ്കോണ്‍’ പ്രചാരണ ഭാഗമായാണ് ഹലാവ മീറ്റ് സംഘടിപ്പിച്ചത്. വിസ്ഡം ഇസ്ലാമിക് യൂത്ത് ഓര്ഗനൈസേഷന് ജില്ല സെക്രട്ടറി കെ. ഉണ്ണീന്‍ ബാപ്പു ഉദ്ഘാടനം ചെയ്തു. വിസ്ഡം സ്റ്റുഡന്റ്സ് അലനല്ലൂര്‍ മണ്ഡലം പ്രസിഡന്റ് അനസ് വെട്ടത്തൂര്‍ അധ്യക്ഷനായി. വിസ്ഡം സ്റ്റുഡന്‍സ് ജില്ലാ ജോയിന്റ് സെക്രട്ടറി മന്‍ഷൂഖ് അസ്ഹരി, വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈ സേഷന് മണ്ഡലം സെക്രട്ടറി സുധീര്‍ ഉമ്മര്‍, വിസ്ഡം യൂത്ത് മണ്ഡലം സെക്രട്ടറി നൗഷാദ് കൊടി യംകുന്ന്, വിസ്ഡം സ്റ്റുഡന്‍സ് മണ്ഡലം സെക്രട്ടറി അഫ്സല് പാലക്കാഴി,ആഷിഖ് അല്‍ ഹികമി, ഷൈജല്‍ കാര, ഷഹാന് മുറിയക്കണ്ണി, അദീബ് പൂക്കാടഞ്ചേരി, ജസീം പൂക്കാടഞ്ചേരി,ആദില്‍ ഫകീഹ്, തൗഫീഖ് തടിയംപറമ്പ് എന്നിവര്‍ പ്രസംഗിച്ചു.ആറുമാസക്കാലത്തെ പ്രവര്‍ത്തന പദ്ധതികള്‍ക്ക് ഹലാവ മീറ്റ് അന്തിമ രൂപം നല്കി.
