കാരാകുര്‍ശ്ശി സ്കൂളിലെ പുതിയ കെട്ടിടം നാടിന് സമര്‍പ്പിച്ചു
കാരാകുര്‍ശ്ശി: പൊതുവിദ്യാലയങ്ങളില്‍ മികച്ച ഭൗതിക സാഹചര്യങ്ങളും അടിസ്ഥാന സൗകര്യ ങ്ങളും ഉറപ്പുവരുത്തുകയാണ് സര്‍ക്കാരിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും പ്രധാന ലക്ഷ്യ മെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍.ഷംസുദ്ദീന്.കാരാകുറുശ്ശി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ അഞ്ച് കോടി രൂപ ചെലവില്‍ നിര്‍മിച്ച പുതിയ ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.വിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് കാലാകാലങ്ങളായി സര്‍ക്കാരുകള്‍ പ്രത്യേക ശ്രദ്ധ നല്‍കാറുണ്ട്. കക്ഷിരാഷ്ട്രീയ ഭേദമന്യേ ഏവരും നാടിന്റെ വികസനത്തിന് ഒന്നിച്ചുനില് ക്കണമെന്നും, വിദ്യാര്‍ഥികള്‍ പഠനമികവിനൊപ്പം മാനവികതയും പരസ്പര സ്നേഹവും കാത്തു സൂക്ഷിക്കണമെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു.
വിദ്യാര്‍ഥികള്‍ക്ക് സ്വന്തം നാട്ടില്‍തന്നെ തുടര്പഠനസൗകര്യം ഉറപ്പാക്കുന്നതിന് സ്കൂളുകളുടെ ആവശ്യം പരിഗണിച്ചാണ് പുതിയ പ്ലസ് ടു ബാച്ചുകള്‍ സര്‍ക്കാര്‍ അനുവദിച്ചു നല്‍കിയതെന്ന് പുതിയ ഹയര്‍ സെക്കന്‍ഡറി ബാച്ച്, സ്മാര്‍ട്ട് ക്ലാസ് റൂം എന്നിവയുടെ ഉദ്ഘാടനം നിര്‍വഹിച്ച പട്ടികജാതി- പട്ടികവര്‍ഗ- പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി കെ. എ. തുളസി പറഞ്ഞു. എല്‍.പി സ്കൂളിന് പുതിയ കെട്ടിടം ലഭ്യമാക്കുന്നതിനു ക്രിയാത്മകമായി ഇടപെടും. സ്കൂളിലേക്ക് സ്വന്തമായി ഒരു ബസ് വി കെ ശ്രീകണ്ഠന് എം.പി വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അറിയിച്ചു.
പട്ടികജാതി- പട്ടികവര്‍ഗ പിന്നാക്ക വിഭാഗങ്ങളിലെ കുട്ടികള്‍ക്ക് കുടിശ്ശികയായിരുന്ന 370 കോടിയോളം രൂപയുടെ ഇ-ഗ്രാന്റ്സ് ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തിച്ചു. വനിതകളുടെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന് ‘ദാക്ഷായണി വേലായുധന്’ പദ്ധതി വഴി സ്വയംതൊഴില്‍ സംരംഭങ്ങള്‍ക്ക് സബ്സിഡി നല്‍കും. പിന്നാക്ക വിഭാഗങ്ങളിലെ സ്ത്രീകള്‍ക്കായി പലിശരഹിത വായ്പ നല്കുന്ന ‘പ്രിയദര്‍ശിനി’ സ്വയംതൊഴില്‍ വായ്പാ പദ്ധതി സെപ്റ്റംബറില്‍ ഉദ്ഘാടനം ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ്.ബി രാജു അധ്യക്ഷനായി. മുന്‍ എം.എല്‍.എ. കെ.ശാന്ത കുമാരി ക്രിയേറ്റീവ് കോര്‍ണര്‍ ഉദ്ഘാടനം ചെയ്തു. കാരാകുറുശ്ശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റിയാസ് നാലകത്ത്, ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. അശോക് കുമാര്‍, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ഷീലാദേവി, ജില്ലാ പഞ്ചായത്ത് അംഗം സി സ്മിത, ശ്രീകൃഷ്ണപുരം ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷന്‍ എം.കൃഷ്ണദാസ്, കാരാകുറുശ്ശി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഫ്സത്ത് വെള്ളാഞ്ചിരി, സ്ഥിരംസമിതി അധ്യക്ഷരായ കാസിം കോലാനി, എം ഷിഫാന, അലി അക്ബര്‍, കെല് പ്രൊജക്റ്റ് മാനേജര്‍ കെ.കെ ഉണ്ണി കൃഷ്ണന്, ഡി.പി.ഒ. പി നസീര്‍ ബാബു, ഡി.ഡി.ഇ. ടി.എം സലീനബീവി, എച്ച്.എസ്.എസ് പ്രിന്‍സി പ്പല്‍ എന്‍ സെന്തില്‍കുമാര്‍, പി.ടി.എ. പ്രസിഡന്റ് എം ജി രഘുനാഥ്, ത്രിതല പഞ്ചായത്ത് പ്രതിനി ധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
