കോട്ടോപ്പാടം:കേരള സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപരിപാടിയുടെ ഭാഗമായി പൊതുവിദ്യാ ഭ്യാസ വകുപ്പ് ക്യാംപസുകളില്‍ നടപ്പിലാക്കുന്ന സമ്പൂര്‍ണ ലഹരി വിരുദ്ധ ബോധവല്‍ക്കരണ യജ്ഞമായ ‘സുപഥ’ത്തിന്റെ ഭാഗമായി ഭീമനാട് ഗവ.യു.പി. സ്കൂളില്‍ ലഹരി വിരുദ്ധ സഭ രൂപീകരിച്ചു. വിദ്യാലയ പരിധിയില്‍ ലഹരി വിരുദ്ധ പ്രവര്‍ത്തങ്ങള്‍ കൂടുതല്‍ ശക്തമാക്കി, ലഹരിയുടെ ദൂഷ്യവശങ്ങളില്‍ നിന്നും വിദ്യാര്‍ഥികളെ സംരക്ഷിക്കുകയാണ് സ്കൂള്‍ സംര ക്ഷണ സംഘവും, സ്കൂള്‍ ജാഗ്രതാ സമിതിയും ചേര്‍ന്ന് രൂപവത്കരിച്ച ലഹരിവിരുദ്ധ സഭയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി സഭയില്‍ പ്രവര്‍ത്തിക്കാന്‍ താല്‍പ്പര്യമുള്ള വിദ്യാര്‍ഥികളെ കണ്ടെ ത്തി വിവിധ ചുമതലകളും നല്കി. ലഹരിക്കെതിരായ ബോധവല്‍ക്കരണം, പോസ്റ്റര്‍ പ്രദര്‍ശനം, പ്രതിജ്ഞ, റാലി, വിവിധ കലാസാഹിത്യ പ്രവര്‍ത്തനങ്ങള്‍ എന്നിവ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.
ജനപ്രതിനിധികള്‍, പൊലിസ് ഉദ്യോഗസ്ഥര്‍, സ്കൂള്‍ പാര്‍ലമെന്റ് അംഗങ്ങള്‍, പി.ടി.എ., എം.പി. ടി.എ., എസ്.എം.സി. പ്രതിനിധികള്‍, ഡ്രൈവര്‍മാര്‍, വ്യാപാരികള്‍, പൗരപ്രമുഖര്‍, സ്കൗട്ട് ആന്‍ഡ് ഗൈഡ്സ്, സൗഹൃദ ക്ലബ് അംഗങ്ങള്‍, അധ്യാപകര്‍ എന്നിവരുടെ സഹകരണവും സ്കളിലെ ലഹരിവിരുദ്ധ സഭയ്ക്കുണ്ട്. സ്കൂളില്‍ ചേര്‍ന്ന രൂപവത്കരണ യോഗം പി.ടി.എ. പ്രസിഡന്റ് ഷമീര്‍ കുരിക്കള്‍ ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപകന് മുഹമ്മദാലി ചാലിയന്‍ അധ്യക്ഷനാ യി. നാട്ടുകല്‍ പൊലിസ് സ്റ്റേഷന് അസി. സബ് ഇന്‍സ്പെക്ടര്‍ കെ.സ്വാമിനാഥന്, സീനിയിര്‍ സിവില്‍ പൊലിസ് ഓഫിസര്‍ എന്‍.കെ ഗിരീഷ് എന്നിവര്‍ ബോധവല്‍ക്കരണ ക്ലാസെടുത്തു.
എസ്.പി.ജി. നോഡല്‍ ഓഫിസര്‍ വിനോദ് ചെത്തല്ലൂര്‍, ജാഗ്രതാ സമിതി കണ്‍വീനര്‍ സി.വലീദ്, സ്റ്റാഫ് സെക്രട്ടറി കെ.സി അഷ്റഫ്, എസ്.ആര്.ജി. കണ്‍വീനര്‍ ടി.ഉമ്മുസല്‍മ, സ്കൂള്‍ ലീഡര്‍ ഇ.ആദര്‍ശ്, സ്കൗട്ട് മാസ്റ്റര്‍ ഫസീഹ് റഹ്മാന്, രക്ഷിതാക്കള്‍, ഡ്രൈവര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു. വിദ്യാര്‍ഥികള്‍ക്കിടയില്‍ ലഹരി ഉപയോഗത്തിനെതിരെ ശക്തമായ മനോഭാവം വളര്‍ത്തുന്നതി നും ലഹരിമുക്തമായ സമൂഹം സൃഷ്ടിക്കുന്നതിനും ലഹരിവിരുദ്ധ സഭയുടെ നേതൃത്വത്തില്‍ തുടര്‍പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
