കുമരംപുത്തൂര്‍: മുസ്ലിം ലീഗ് കുമരംപുത്തൂര്‍ പഞ്ചായത്ത് ലീഗ് കമ്മിറ്റി മണ്മറഞ്ഞ നേതാ ക്കളെ അനുസ്മരിച്ചു. ചുങ്കം എ.എസ്. ഓഡിറ്റോറിയത്തില്‍ നടന്ന അനുസ്മരണ സമ്മേളനം പൊതുവിദ്യാഭ്യാസ ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്തു. നേതാക്കളായ എം.എ അസീസ്, കെ.പി മൊയ്തീന്, സയ്യിദ് ഉമ്മര്‍ ബാഫഖി തങ്ങള്‍, ഉബൈദ് ചങ്ങലീരി, സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങള്‍ എന്നിവരെ അനുസ്മരിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കളത്തില്‍ അബ്ദുള്ള, ജില്ലാ പ്രസിഡന്റ് മരക്കാര്‍ മാരായമംഗലം, പ്രഭാഷകന്‍ സിദ്ദീഖലി രാങ്ങട്ടൂര്‍ എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി. സി. കുഞ്ഞുമുഹമ്മദ് മൗലവി ഖിറാഅത്ത് നടത്തി.പഞ്ചായത്ത് ലീഗ് പ്രസിഡന്റ് അസീസ് പച്ചീരി അധ്യക്ഷനായി.
ജില്ലാ ഭാരവാഹികളായ പൊന്‍പാറ കോയക്കുട്ടി, ടി.എ സലാം മാസ്റ്റര്‍, മണ്ഡലം പ്രസിഡന്റ് റഷീദ് ആലായന്‍, സെക്രട്ടറി ഹുസൈന് കോളശ്ശേരി അബ്ദുറഹ്മാന് ചളവറ, പി. മുഹമ്മദലി അന്‍സാരി, മജീദ് തെങ്കര, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ഗഫൂര്‍ കോല്‍ക്കളത്തില്‍, ജില്ല ജനറല്‍ സെക്രട്ടറി നൗഷാദ് വെള്ളപ്പാടം, മണ്ഡലം ജനറല്‍ സെക്രട്ടറി അജ്മല്‍ റാഫി, പോഷക സംഘടന നേതാക്കളായ ബഷീര്‍ തെക്കന്‍, വൈശ്യന് മുഹമ്മദ്, റഫീക്ക പാറോക്കോ ട്ടില്, ഷാഹിന എരേരത്ത്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നീതു ശങ്കര്‍, പഞ്ചായത്ത് മുസ്ലീഗ് ഭാരവാഹികളായ റഷീദ് തോട്ടാശ്ശേരി, വി.കെ അബൂബക്കര്‍, സഹദ് അരിയൂര്‍ , റഹീം ഇരുമ്പന്‍, ശരീഫ് പച്ചീരി, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ഷാഫി പടിഞ്ഞാറ്റി. അക്ബര്‍ അലി വാളി യാടി, മണികണ്ഠന് മണ്ണറോട്ടില്‍, ഷമീറ അഷ്റഫ്, റഹ്മത്ത് മല്ലിയില്‍, ഷഹന അസീസ്, പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ബഷീര്‍ കാട്ടിക്കുന്നന്‍, ട്രഷറര്‍ മുജീബ് മല്ലിയില്‍ എന്നിവര്‍ സംസാരിച്ചു.
