എടത്തനാട്ടുകര:പഠനകാലത്തെ അനുഭവങ്ങളും സൗഹൃദവും പങ്കുവെച്ച് കോട്ടപ്പള്ള ഗവ. ഓറിയന്റല്‍ ഹൈസ്കൂളിലെ 1985-86 ബാച്ച് എസ്.എസ്.എല്‍.സി. പഠിതാക്കള്‍ വീണ്ടും സ്കൂ ളില്‍ ഒത്തുചേര്‍ന്നു. ‘ഓര്‍മ്മക്കൂട്ടം 2026’ എന്ന പേരില്‍ നടന്ന പൂര്‍വവിദ്യാര്‍ഥി സംഗമത്തില്‍ നൂറോളം പേര് പങ്കെടുത്തു.
ബാച്ച് അംഗവും കീഴാറ്റൂര്‍ ഗ്രാമ പഞ്ചായത്ത് അംഗവുമായ കെ.മുനീറ ഉമ്മര്‍ ഉദ്ഘാടനം ചെയ്തു. അലുംനി അസോസിയേഷന് സെക്രട്ടറി എ.പി ഇല്യാസ് അധ്യക്ഷനായി. സ്കൂള്‍ മുന്‍ പ്രധാന അധ്യാപകനായ പി.റഹ്മത്ത് മുഖ്യപ്രഭാഷണം നടത്തി.
ബാച്ച് കണ്‍വീനര്‍ കെ.യുനുസ് സലീം, ഇ.കെ അബ്ദുല്‍ കരീം, ടി.കെ അബ്ദുല്‍ ഹമീദ്, സി.മുസ്തഫ, യു.പി അബ്ദുല്‍ ഗഫൂര്‍, വി.ടി സക്കീര്‍, സി. അബ്ദുല്‍ ഗഫൂര്‍, കെ.പി മുഹമ്മദാലി, പി.പി നബീസ, ടി. ഫൗസ്യ, പി. റംലത്ത്, ഷീല, മേഴ്സി എന്നിവര്‍ സംസാരിച്ചു. അംഗങ്ങളുടെ വിവിധ കലാപരി പാടികളും സംഗമത്തിന് മാറ്റുകൂട്ടി. വിവിധ ക്ഷേമപദ്ധതികള്‍ക്കും സംഗമം അന്തിമരൂപം നല് കി.
