മാധ്യമപ്രവര്‍ത്തനത്തിലെ നിക്ഷ്പക്ഷതയും സത്യസന്ധതയും മുറുകെ പിടിക്കണം: മന്ത്രി എന്‍.ഷംസുദ്ദീന്
മണ്ണാര്‍ക്കാട്:ആശുപത്രിപ്പടിയിലെ നവാര്‍ കോംപ്ലക്സില്‍ പ്രവര്‍ത്തനമാരംഭിച്ച പ്രസ് ക്ലബ് മണ്ണാര്‍ക്കാടിന്റെ നവീകരിച്ച ഓഫിസ് പൊതുവിദ്യാഭ്യാസ ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രി എന്‍.ഷംസുദ്ദീന് ഉദ്ഘാടനം ചെയ്തു.സമൂഹത്തിന്റെ പുരോഗതിക്കും നാടിന്റെ നാടിന്റെ വികസനത്തിനും വേണ്ടി മാധ്യമപ്രവര്‍ത്തകര്‍ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നടത്തണമെന്ന് മന്ത്രി പറഞ്ഞു.
ശരിയും തെറ്റും മനസിലാക്കി ശരിയെ ന്യായീകരിക്കാനും തെറ്റിനെ എതിര്‍ക്കാനും കഴിയു മ്പോഴാണ് യഥാര്‍ഥ മാധ്യമപ്രവര്‍ത്തനം പുലരുന്നത്.ആക്ഷേപങ്ങളും ആരോപണങ്ങളും ഉന്നയി ക്കുമ്പോള് നിജസ്ഥിതി കര്‍ശനമായും പരിശോധിക്കണമെന്ന മാധ്യമധര്‍മ്മത്തെ മുറുകെപിടിക്ക ണം.ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ ശരിയായതും അല്ലാത്തതുമായ രൂപത്തിലുള്ള ആരോപണ പ്ര ത്യാരോപണങ്ങള് നടക്കുന്ന കാലത്ത് ധാര്‍മികതയും നിക്ഷ്പതയും നിലനിര്‍ത്തണമെന്നതാണ് ഏറ്റവും പ്രസക്തമായ കാര്യം.നിക്ഷ്പക്ഷതയും സത്യസന്ധതയും സഹൃദയത്വവുമുള്ള നല്ല മാധ്യമ പ്രവര്‍ത്തനം നിലനല്ക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ പ്രസ് ക്ലബിന്റെ സ്നേഹോപഹാരവും സമര്‍പ്പിച്ചു.ക്ലബ് അംഗങ്ങളുടെ മക്കളില്‍ വിവിധ നേട്ടങ്ങള്‍ കരസ്ഥമാക്കിയവരെയും ആദരിച്ചു. പ്രസ് ക്ലബ് പ്രസിഡന്റ് കൃഷ്ണദാസ് കൃപ അധ്യക്ഷനായി.
മണ്ണാര്‍ക്കാട് നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.സജ്ന, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.നീതു ശങ്കര്‍, മുന്‍ എം.എല്‍.എ. പി.കെ ശശി, സാഹിത്യകാരന് കെ.പി.എസ് പയ്യനെടം,മണ്ണാര്‍ക്കാട് സര്‍ക്കിള്‍ സഹകരണയൂണിയന്‍ ചെയര്മാന് എം. പുരുഷോത്തമന്, ന്യൂ അല്‍മ ഹോസ്പിറ്റല്‍ എം.ഡി. ഡോ. കെ.എ. കമ്മാപ്പ, പഴേരി ഷരീഫ് ഹാജി, റൂറല്‍ ബാങ്ക് പ്രസിഡന്റ് പി.എന്‍ മോഹന ന് മാസ്റ്റര്‍, കേരള ജേര്‍ണലിസ്റ്റ് യൂണിയന് സംസ്ഥാന ട്രഷറര്‍ സി.എം സബീറലി, വിവിധ രാഷ്ട്രീ യ കക്ഷി നേതാക്കളായ എന്‍.കെ നാരായണന്‍കുട്ടി, പി. ഹരിഗോവിന്ദന്, പി.ആര്. സുരേഷ്, അഹ മ്മദ് അഷ്റഫ്, കെ. മന്‍സൂര്‍, ഹുസൈന് കോളശ്ശേരി, അഡ്വ. പി.എം. ജയകുമാര്‍, സദഖത്തുള്ള പടലത്ത്, മറ്റുനേതാക്കളായ രമേഷ് പൂര്‍ണിമ,ഫിറോസ് ബാബു, ഹമീദ് കൊമ്പത്ത്, ഷമീര്‍ പഴേരി, ഷമീര്‍ മണലടി, അഡ്വ.നൗഫല്‍ കളത്തില്‍, കെ.കെ വിനോദ്കുമാര്‍, പ്രസ് ക്ലബ് സെക്രട്ടറി എ. രാജേഷ്, ട്രഷറര്‍ അബ്ദുള്‍ ഹാദി, പ്രസ് ക്ലബ് ഭാരവാഹികള്‍, സാമൂഹിക രാഷ്ട്രീയ സാംസ്കാരി ക രംഗത്തെ മറ്റു പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
