മണ്ണാര്‍ക്കാട്: ഹരിത ഓണം 2026 ക്യാമ്പയിന്റെ ഭാഗമായി സംസ്ഥാനതലത്തില്‍ വിപുലമായ ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രവര്‍ത്തനങ്ങള്‍ നടത്തി ശുചിത്വ മിഷന്. ഗ്രീന്‍ പ്രോട്ടോക്കോള്‍ സബ് കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുകയും വിവിധ ഓണം വാരാഘോഷ കമ്മിറ്റികള്‍ക്ക് മാര്‍ഗരേഖകള്‍ നല്‍കുകയും ചെയ്തു. ”ഹരിത ഓണം 2026” – എന്ന ബ്രാന്‍ഡിംഗില്‍ സംസ്ഥാനവ്യാപക പ്രചാരണ പരിപാടികളും സംഘടിപ്പിച്ചു. മലപ്പുറം ജില്ലയില്‍ പാഴ്വസ്തുക്കള് ഉപയോഗിച്ച് നിര്‍മ്മിച്ച വേസ്റ്റ് ടു ആര്‍ട്ട് പൂക്കളം ശ്രദ്ധേയമായി.
തിരുവനന്തപുരം ജില്ലയിലെ വിവിധ ഓണാഘോഷ വേദികളില്‍ തിരുവനന്തപുരം കോര്‍പ്പറേഷ ന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ ഗ്രീന്‍ വോളണ്ടിയര്‍ മാര്‍ക്ക് പരിശീലനം നല്കി പ്ലാസ്റ്റിക് ഉപയോഗം നിയന്ത്രിക്കുന്നതിനായി വിന്യസിച്ചു. ഹരിത കര്‍മ്മ സേനയുടെയും ശുചീകരണ തൊഴിലാളികളുടെയും സേവനം ഉറപ്പാക്കുകയും ജൈവ-അജൈവ മാലിന്യ ശേഖരണത്തിനായി ബിന്നുകള്‍ സ്ഥാപിക്കുകയും ഫുഡ് ഫെസ്റ്റിവല്‍ മേഖല യില്‍ പുനരുപയോഗിക്കാവുന്ന പാത്രങ്ങള്‍ ഒരുക്കുകയും ചെയ്തു. ഹരിത ഓണാഘോഷ സന്ദേശം പ്രചരിപ്പിച്ചുകൊണ്ടുള്ള മാവേലി യാത്രയും സംഘടിപ്പിച്ചു.
തലസ്ഥാനത്തെ ഓണാഘോഷ വേദികളില്‍ നിന്നും പരിസര പ്രദേശങ്ങളില്‍ നിന്നുമായി 2,200 കിലോഗ്രാം അജൈവ മാലിന്യവും 5,200 കിലോഗ്രാം ജൈവ മാലിന്യവും ശേഖരിച്ച് ശാസ്ത്രീ യമായി സംസ്കരിച്ചു. പ്രതിദിനം 50,000ത്തിലധികം പേര് എത്തിയ വേദികളില്‍ മാലിന്യത്തി ന്റെ അളവ് 200 ടണ്ണായി കുറയ്ക്കാന്‍ സാധിച്ചു.
