മണ്ണാര്‍ക്കാട്: കേരള സംസ്ഥാന ഊര്‍ജസംരക്ഷണ പുരസ്കാരം – 2026 നല്‍കുന്നതിനായി എനര്‍ജി മാനേജ്മെന്റ് സെന്റര്‍-കേരള അപേക്ഷ ക്ഷണിച്ചു. ഈ വര്‍ഷത്തെ പുരസ്കാര പദ്ധതിയില്‍ നിലവിലുള്ള വിഭാഗങ്ങള്‍ പുനഃക്രമീകരിച്ച് ഏഴ് വിഭാഗങ്ങളിലായാണ് പുരസ്കാരങ്ങള്‍ നല്‍കുന്നത്; വന്‍കിട ഊര്‍ജ ഉപഭോക്താക്കള്‍, ഇടത്തരം ഊര്‍ജ ഉപഭോക്താക്കള്‍, ചെറുകിട ഊര്‍ജ ഉപഭോക്താക്കള്‍, ഊര്‍ജകാര്യക്ഷമ കെട്ടിടങ്ങള്‍, ഊര്‍ജകാര്യക്ഷമ പൊതു സ്ഥാപനങ്ങള്‍, ഊര്‍ജസംരക്ഷണ നേതൃത്വവും സമൂഹതല സ്വാധീനവും, ഊര്‍ജകാര്യക്ഷമ ഉല്‍പ്പന്നങ്ങളുടെ യും ഊര്‍ജകാര്യക്ഷമ കെട്ടിടങ്ങളുടെയും പ്രോത്സാഹകര്‍
വ്യവസായങ്ങള്‍, വാണിജ്യ കെട്ടിടങ്ങള്‍, ആശുപത്രികള്‍, ഹോട്ടലുകള്‍, ഓഫിസുകള്‍, ഷോപ്പിംഗ് മാളുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്ക് അനുയോജ്യമായ വിഭാഗങ്ങളില്‍ അപേ ക്ഷിക്കാം. സര്‍ക്കാര്‍ വകുപ്പുകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തന ങ്ങളും പദ്ധതികളും അഞ്ചാം വിഭാഗത്തില്‍ പരിഗണിക്കും.
ഊര്‍ജസംരക്ഷണ രംഗത്തെ ഗവേഷണം, സമൂഹ്യതല ഇടപെടലുകള്‍, ബോധവത്കരണം, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഊര്‍ജ ക്ലബ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ നടത്തുന്ന എന്‍ജിഒ കള്‍ക്കും മറ്റ് സംഘടനകള്‍ക്കും ആറാം വിഭാഗത്തില്‍ അപേക്ഷിക്കാം. ഊര്‍ജകാര്യക്ഷമ ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാതാക്കള്‍, വിതരണക്കാര്‍, സേവനദാതാക്കള്‍, സോഫ്റ്റ്വെയര് ഡെവലപ്പര്‍മാര്‍ എന്നിവര്‍ക്കൊപ്പം ആര്‍ക്കിടെക്ചറല്‍ സ്ഥാപനങ്ങള്‍, ഗ്രീന്‍ ബില്‍ഡിംഗ് കണ്‍സള്‍ട്ടന്റുമാര്‍ തുടങ്ങിയവരുടെ ഊര്‍ജകാര്യക്ഷമ കെട്ടിട മേഖലയിലെ പ്രവര്‍ത്തനങ്ങളും ഏഴാം വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഒന്നാം മുതല്‍ നാലാം വിഭാഗങ്ങളിലെ വിജയികള്‍ക്ക് ഒരു ലക്ഷം രൂപ വീതവും, അഞ്ച് മുതല്‍ ഏഴ് വരെ വിഭാഗങ്ങളിലെ വിജയികള്‍ക്ക് 50,000 രൂപ വീതവും ക്യാഷ് പ്രൈസിനൊപ്പം പ്രശസ്തി പത്രവും ഫലകവും നല്‍കും.കൂടാതെ, യോഗ്യരായ അപേക്ഷകര്‍ക്ക് കടഛ 50001 സര്‍ട്ടിഫിക്കേ ഷനും ഊര്‍ജ ഓഡിറ്റിനുമായി സാമ്പത്തിക സഹായം ലഭ്യമാക്കുന്ന അധിക ആനുകൂല്യങ്ങളും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.2025 ഏപ്രില്‍ 1 മുതല്‍ 2026 മാര്‍ച്ച് 31 വരെയുള്ള പ്രവര്‍ത്തന ങ്ങളാണ് പ്രധാനമായും പരിഗണിക്കുക. ഊര്‍ജസംരക്ഷണ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയും വിലയിരുത്തുന്നതിനായി കഴിഞ്ഞ മൂന്ന് സാമ്പത്തിക വര്‍ഷങ്ങളിലെ പ്രവര്‍ത്തനങ്ങളും പരിഗണിക്കും.
അപേക്ഷാഫോമും വിശദമായ മാര്‍ഗനിര്‍ദേശങ്ങളും www.keralaenergy.gov.in ല്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകളും അനുബന്ധ രേഖകളും ecawardsemc@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ സമര്‍പ്പിക്കണം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 30.കൂടുതല്‍ വിവരങ്ങള്‍ക്ക്: എനര്‍ജി മാനേജ്മെന്റ് സെന്റര്‍-കേരള, ശ്രീകൃഷ്ണ നഗര്‍, ശ്രീകാര്യം പി.ഒ., തിരുവനന്തപുരം 695017. ഫോണ്‍: 0471-2594922, വെബ്സൈറ്റ്: www.keralaenergy.gov.in, ഇ-മെയില്‍: ecawardsemc@gmail.com.
