മണ്ണാര്‍ക്കാട്: കേരളത്തിലെ പ്രമുഖ ധനകാര്യസ്ഥാപനമായ യു.ജി.എസ്. ഗ്രൂപ്പിന്റെ ഓണാ ഘോഷം ‘യു.ജി.എസ്. ഓണം 2കെ26’ നെല്ലിപ്പുഴ പാലാട്ട് റെസിഡന്‍സിയില്‍ നടന്നു. യു.ജി.എസ്. ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ അജിത്ത് പാലാട്ടിന്റ മാതാവ് സുധാദേവി ഭദ്രദീപം തെളിയിച്ചതോ ടെയാണ് പരിപാടികള്‍ക്ക് തുടക്കമായത്. ആഘോഷപരിപാടികളുടെ ഉദ്ഘാടനം അജിത്ത് പാലാട്ട് നിര്‍വഹിച്ചു. കേരളത്തിലും തമിഴ്നാട്ടിലുമുള്ള മുഴുവന്‍ ബ്രാഞ്ചുകളിലെയും ജീവന ക്കാര് ആഘോഷത്തില്‍ പങ്കെടുത്തു. പാട്ടും നൃത്തവും ഉള്‍പ്പടെയുള്ള വിവിധ കലാപരിപാടി കളും, മത്സരങ്ങളും ആഘോഷത്തിന് മാറ്റുകൂട്ടി.യു.ജി.എസ്. ഗ്രൂപ്പ് ജനറല്‍ മാനേജര്‍ അഭിലാഷ് പാലാട്ട്, പി.ആര്.ഒ. കെ.ശ്യാംകുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ഗിരീഷ് ഗുപ്ത, ഹരിപ്രസാദ്, രാജീവ്, ശാസ്തപ്രസാദ്, ഫൈസല്‍ അലി, അനുമാത്യു, ജയ ഗണേഷ്, ശ്രീജിത്ത് ചന്ദ്രശേഖരന് തുടങ്ങിയവര്‍ പങ്കെടുത്തു.
