മണ്ണാര്‍ക്കാട്: ആശയപ്രചാരണം ഓരോ പൗരനും ഭരണഘടന അനുവദിക്കുന്ന മൗലികാവകാശമാ ണെന്ന് മണ്ണാര്‍ക്കാട് നടന്ന വിസ്ഡം ഇസ്ലാമിക് സ്റ്റുഡന്റ്സ് ഓര്ഗനൈസേഷന് ജില്ലാ കൗണ്‍സില്‍ അഭിപ്രായപ്പെട്ടു. എല്ലാ വിഭാഗത്തില്‍ നിന്നും വ്യക്തിപരമായും, സംഘടിതമായും നിര്‍വഹിക്കു ന്ന ആശയപ്രചാരണ പ്രവര്‍ത്തനങ്ങളെ പരസ്പരം ബഹുമാനത്തോടെയും, ആദരവോടെയുമാണ് എല്ലാവരും നോക്കിക്കാണുന്നതെന്ന് കൗണ്‍സില്‍ വിലയിരുത്തി.
പ്രബോധിത സമൂഹത്തിന്റെ താല്പര്യം കൂടി പരിഗണിച്ച് നടക്കുന്ന ആശയസംവാദങ്ങളെ തെറ്റാ യി ചിത്രീകരിച്ച് സമൂഹത്തില്‍ സ്പര്ദ്ധയുണ്ടാക്കുന്നവര്ക്കെതിരെ മതനിരപേക്ഷ സമൂഹം ജാഗ്രത പാലിക്കണമെന്നും ജില്ലാ കൗണ്‍സില്‍ അഭിപ്രായപ്പെട്ടു.സെപ്റ്റംബര്‍ 11,12,13 തീയതി കളില്‍ പാലക്കാട് വാളയാറില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പ്രൊഫഷണല്‍ വിദ്യാര്‍ഥി സമ്മേളനം ‘പ്രോഫ്കോണ്‍’ പ്രചാരണ ഭാഗമായി സംഘടിപ്പിച്ച കൗണ്‍സില്‍ വിസ്ഡം ഇസ്ലാമിക് ഓര്ഗനൈസേഷന് ജില്ലാ സെക്രട്ടറി റഷീദ് കൊടക്കാട്ട് ഉദ്ഘാടനം ചെയ്തു.
വിസ്ഡം സ്റ്റുഡന്റ്സ് ജില്ലാ പ്രസിഡന്റ് അഷ്റഫ് അല്‍ ഹികമി അധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി റിഷാദ് അല്‍ ഹികമി, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം അസ്ഹര്‍ അബ്ദുല്‍ റസാക്ക്, വിസ്ഡം യൂത്ത് ജില്ലാ സെക്രട്ടറി ഉണ്ണീന്‍ ബാപ്പു മാസ്റ്റര്‍, സ്റ്റുഡന്റ്സ് ജില്ലാ സെക്രട്ടറി ബി. അബ്ദുല്‍ മാജിദ്, സ്റ്റുഡന്റ്സ് ജില്ലാ ഭാരവാഹികളായ എന്‍.എം. ഇര്‍ഷാദ് അസ്ലം, ഷഹീര്‍ അല്‍ ഹികമി, ഷാരിക്ക് സല്മാന്, സാജിദ് പുതുനഗരം, ഷഫീക് മണ്ണാര്‍ക്കാട്, മണ്ഡലം ഭാരവാഹി കളായ നൂറുല്‍ അമീന് മാത്തൂര്‍, വി. ബിന്‍ഷാദ് എടത്തനാട്ടുകര, സാബിക്ക് മണ്ണാര്‍ക്കാട്, അബീത് കല്ലടിക്കോട്, അന്‍ഷാദ് ഒലവക്കോട്, ഷിബിലി പാലക്കാട്, സഫുവാന്‍ ആമയൂര്‍, സാബിത്ത് പട്ടാമ്പി, ടി.കെ സദീദ് ഹനാന് എടത്തനാട്ടുകര, ആഷിക് ഒറ്റപ്പാലം, അഫ്സല് പാലക്കാഴി എന്നിവര്‍ സംസാരിച്ചു. ജില്ലയിലെ വിവിധ മണ്ഡലങ്ങളില്‍ നിന്നായി പ്രതിനിധികള്‍ ജില്ലാ കൗണ്‍സിലില്‍ പങ്കെടുത്തു.ആറുമാസക്കാലത്തെ പ്രവര്‍ത്തന പദ്ധതികള്ക്ക്കൗണ്സില് അന്തിമ രൂപം നല്കി.
