പാലക്കാട്: കേരളാ സ്കൂള്‍ ടീച്ചേഴ്സ് യൂണിയന് (കെ.എസ്.ടി.യു)വനിതാ വിങ് സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ സംഘടനാ ശാക്തീകരണത്തിന്റെ ഭാഗമായി ‘സംഘടന സൗഹൃ ദം സഞ്ചാരം’ എന്ന പ്രമേയത്തില്‍ സംഘടിപ്പിക്കുന്ന സൊജേര്ണിയ കേരളയാത്രയുടെ ആദ്യപാദത്തിന് പാലക്കാട്ട് തുടക്കമായി.
വിവിധ ജില്ലകളിലെ വനിതാ വിങ് പ്രവര്‍ത്തകരെ പങ്കെടുപ്പിച്ച് സംഘടിപ്പിക്കുന്ന യാത്രയിലൂടെ കേരളത്തിന്റെ വൈവിധ്യമാര്‍ന്ന ചരിത്രവും സംസ്കാരവും പൈതൃകവും പരിചയപ്പെടുന്ന തിനൊപ്പം സംഘടനാ ബന്ധങ്ങള്‍ കൂടുതല്‍ ഊട്ടിയുറപ്പിക്കുകയാണ് ലക്ഷ്യം. ആദ്യയാത്രയില്‍ കല്‍പ്പാത്തി ആര്‍ട്ട് ഗാലറി,പാലക്കാട് കോട്ട, തസ്രാക്ക്,കൊല്ലങ്കോട്,കവ തുടങ്ങിയ ചരിത്ര,സാം സ്കാരിക കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു.ഈ അധ്യയന വര്‍ഷം സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലൂടെ യും സൊജേര്ണിയ കേരളയാത്ര പര്യടനം നടത്തും.
കെ.എസ്.ടി.യു വനിതാ വിങ് സംസ്ഥാന ചെയര്‍പേഴ്സണ്‍ എം.പി.ശരീഫ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു.കണ്‍വീനര്‍ കെ.എം. സാലിഹ അധ്യക്ഷയായി. കെ.നസീറ,സി.വി. ഷബ്ന,വി.ടി. ജമീല, കെ.സലീന,എം.സീനത്ത്,കെ.സുഹറ,കെ.ടി.ഫാത്തിമത്ത് സുഹറാബി,ടി.എം.മന്‍സൂറ, എന്‍.എ. അജീബ,പി.ഹുസ്ന, എ.അനീഷ തുടങ്ങിയവര്‍ നേതൃത്വം നല്കി.സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ ഊര്‍ജവും സൗഹൃദത്തിന്റെ പുതിയ അധ്യായവും സമ്മാനിക്കുന്ന യാത്രയാണ് സൊജേ ര്‍ണിയ കേരളയാത്രയെന്ന് ഭാരവാഹികള്‍ പറഞ്ഞു.
