അലനല്ലൂര്‍:സംസ്ഥാനത്തെ ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് ന്യൂനപക്ഷ ക്ഷേമ വകുപ്പിന് ജില്ലാ തലത്തില്‍ സ്വന്തമായി ഓഫിസു കള്‍ അനുവദിക്കണമെന്ന് മുസ്ലിം സര്‍വീസ് സൊസൈറ്റി(എം.എസ്.എസ്)ജില്ലാ ലീഡേഴ്സ് മീറ്റ് ആവശ്യപ്പെട്ടു.നിലവില്‍ ജില്ലാ തലത്തില്‍ വകുപ്പിന് ഓഫിസ് ഇല്ലാത്തതിനാല്‍ ന്യൂനപക്ഷ വിഭാഗ ങ്ങള്‍ക്കുള്ള ആനുകൂല്യങ്ങളും പദ്ധതികളും പ്രാവര്‍ത്തികമാകുന്നതില്‍ ഏറെ കാല വിളംബം നേരിടുകയാണ്.
വിദ്യാര്‍ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പുകള്‍, സ്വയംതൊഴില്‍ വായ്പകള്‍,കരിയര്‍ ഗൈഡന്‍സ്, വിവിധ മത്സരപരീക്ഷാ പരിശീലനങ്ങള്‍ തുടങ്ങിയവയുടെ ഏകോപനത്തിന് നിലവിലുള്ള സംവിധാനം തികച്ചും അപര്യാപ്തമാണ്.ഒട്ടുമിക്ക വകുപ്പുകള്‍ക്കും ജില്ലാ തലത്തിലും താലൂക്ക് തലത്തിലും വികേന്ദ്രീകൃത സംവിധാനങ്ങളുള്ളപ്പോള്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഇപ്പോഴും പരിമിതമായ ഉദ്യോഗസ്ഥരെ വെച്ചാണ് പ്രവര്‍ത്തിക്കുന്നത്. ക്ഷേമ പദ്ധതികള്‍ വിപുലപ്പെടു ത്തുന്നതിനും അപേക്ഷകളില്‍ വേഗത്തില്‍ തീര്‍പ്പ് കല്‍പ്പിച്ച് ആനുകൂല്യ വിതരണം ത്വരിതപ്പെ ടുത്തുന്ന തിനും ജില്ലാ ഓഫിസുകള്‍ അനിവാര്യമാണെന്നിരിക്കെ എല്ലാ ജില്ലകളിലും ഓഫീസു കള്‍ ആരംഭിക്കാന്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്ന് യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
സെപ്റ്റംബര്‍ 26,27 തീയതികളില്‍ കോഴിക്കോട് വെച്ച് നടക്കുന്ന എം.എസ്. എസ് സംസ്ഥാന സമ്മേളനത്തിന്റെ മുന്നൊരുക്കവുമായി സംഘടിപ്പിച്ച ലീഡേഴ്സ് മീറ്റ് സംസ്ഥാന നിര്‍വ്വാഹക സമിതി അംഗം എം.പി.എ ബക്കര്‍ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡണ്ട് ഹമീദ് കൊമ്പത്ത് അധ്യക്ഷനായി.സംസ്ഥാന നിര്‍വ്വാഹക സമിതി അംഗം എം.കെ.അബ്ദുറഹ്മാന് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ജനറല്‍ സെക്രട്ടറി പി.ഹസ്സന് ഹാജി,ട്രഷറര്‍ കെ.പി.ടി.നാസര്‍,വനിതാ വിങ് ജില്ലാ പ്രസിഡന്റ്് സൗജത്ത് തയ്യില്‍, യൂത്ത് വിങ് സംസ്ഥാന പ്രസിഡന്റ്് കെ. എച്ച്.ഫഹദ്,മുഹമ്മദലി ആലായന്‍,കെ. യൂനുസ് സലീം, അസീസ് മാമ്പറ്റ,എം. ഷാഹിദ്,കെ.ടി.അബ്ദുല്‍ ജലീല്‍,ഐ. മുഹമ്മദ്,ആലായന്‍ സൈനുദ്ദീന്‍,എന്‍.ഒ.സലീം,കെ.എം.സാലിഹ,കെ.സൗദത്ത്, യു.കെ. സുബൈദ, സി.കെ.സജിമ,പി.അബ്ദുല്‍ ഷെരീഫ്, എം.യൂസഫ്,കെ.കുഞ്ഞഹമ്മദ്,എന്‍.അബ്ദുല്‍ നാസര്‍, ഒ. എം.ഇസ്ഹാഖ് തുടങ്ങിയവര്‍ സംസാരിച്ചു.
