പാലക്കാട്: ജില്ലയിലെ 13 ക്ഷീരവികസന യൂണിറ്റുകളില്‍ തീറ്റപ്പുല്‍കൃഷി വികസന പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് ഡയറി പ്രൊമോട്ടര്‍മാരെ നിയമിക്കുന്നു. പ്രതിമാസ ഇന്‍സെന്റീവ് – 8,000 രൂപ. യോഗ്യത- എസ്.എസ്.എല്‍.സി, കംപ്യൂട്ടര്‍ പരിജ്ഞാനമുള്ളവര്‍ക്ക് മുന്‍ഗണന. 2026 ജനുവരി ഒന്നിന് പ്രായപരിധി 18 -45 വയസ്. മുന്‍പ് ഈ തസ്തികയില്‍ സേവനമനുഷ്ഠിച്ച് പ്രവൃത്തി പരിചയമുള്ളവര്‍ക്ക് അഞ്ച് വര്‍ഷത്തെ വയസിളവ് അനുവദിക്കും.
അപേക്ഷകര്‍ അതത് ക്ഷീരവികസന യൂണിറ്റ് പരിധിയിലെ സ്ഥിരതാമസക്കാരാകണം. പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, വിലാസം തെളിയിക്കുന്ന രേഖകളുടെ സാക്ഷ്യപ്പെടു ത്തിയ പകര്‍പ്പും പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും ഉള്ളടക്കം ചെയ്ത അപേക്ഷ സെപ്റ്റംബര്‍ അഞ്ചിന് വൈകിട്ട് അഞ്ചിനകം ബന്ധപ്പെട്ട ബ്ലോക്ക്തല ക്ഷീരവികസന യൂണിറ്റ് ഓഫിസില്‍ സമര്‍പ്പിക്കണം. പാലക്കാട് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിലാണ് അഭിമുഖം.
ചിറ്റൂര്‍, പാലക്കാട്, മലമ്പുഴ, കൊല്ലങ്കോട്, നെന്മാറ, ആലത്തൂര്‍, കുഴല്‍മന്ദം, ഒറ്റപ്പാലം ബ്ലോക്കു കളിലെ അപേക്ഷകര്‍ക്ക് സെപ്റ്റംബര്‍ 14നും അട്ടപ്പാടി, പട്ടാമ്പി, മണ്ണാര്‍ക്കാട്, തൃത്താല, ശ്രീകൃ ഷ്ണപുരം ബ്ലോക്കുകളിലുള്ളവര്‍ക്ക് സെപ്റ്റംബര്‍ 15നും രാവിലെ 10ന് അഭിമുഖം നടക്കും. ഫോണ്‍: 0491 2505137.
