അഗളി: നമുക്ക് സംഘടിക്കാം ആദിവാസി ഉദ്യാഗസ്ഥ കൂട്ടായ്മ കാവുണ്ടിക്കല്‍ കാരുണ്യ ആശ്രമ ത്തിലെ അന്തേവാസികള്‍ക്കൊപ്പം ഓണമാഘോഷിച്ചു. വാര്‍ഡ് മെമ്പര്‍ ലത ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ വിശിഷ്ടസേവനത്തിന് ഫോറസ്റ്റ് വിഭാഗത്തില്‍ മുഖ്യമന്ത്രിയുടെ മെഡല്‍ നേടിയ ഭരത ന്, സംസ്ഥാന ഫോക്ലോര് അക്കാദമി അവാര്‍ഡ് നേടിയ മുരുകേശന് മാസ്റ്റര്‍ എന്നിവരെ ആദരി ച്ചു. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ പ്രവേശനം ലഭിച്ച ഡി.വിഘ്നേഷിന് പഠ നോപകരണങ്ങളും ആശ്രമത്തിലെ അന്തേവാസികളായ കുട്ടികള്‍ക്ക് ഓണക്കോടി, ഭക്ഷ്യവസ്തു ക്കള്‍ ഉള്‍പ്പടെ വിതരണം ചെയ്തു. സമൂഹത്തിലെ പിന്നാക്ക വിഭാഗങ്ങള്‍ക്കൊപ്പം ചേര്‍ന്ന് അവരു ടെ സന്തോഷങ്ങളില്‍ പങ്കാളിയായി, കരുതലിന്റെയും സഹജീവനത്തിന്റെയും സന്ദേശം പകരു കയെന്ന ലക്ഷ്യത്തോടെയാണ് ഓണാഘോഷം സംഘടിപ്പിച്ചത്. കൂട്ടായ്മ ഭാരവാഹികളും അംഗ ങ്ങളും ആശ്രമം അധികൃതരും പങ്കെടുത്തു. വിവിധ കലാപരിപാടികളുമുണ്ടായി.
