കല്ലടിക്കോട്: ദേശീയപാതയിൽ പനയംപാടത്ത് അപകടങ്ങൾ തുടർക്കഥയാകുമ്പോൾ സുരക്ഷാ സംവിധാനങ്ങൾ സ്ഥാപിച്ചിട്ടും അപകടങ്ങൾക്ക് കുറവില്ല. തുടർച്ചയായി അപകടപരമ്പരകൾക്ക് പിന്നാലെ റോഡിൽ ഡിവൈഡർ ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങൾ സ്ഥാപിച്ചെങ്കിലും കഴിഞ്ഞ രണ്ട് ദിവസങ്ങളിലുണ്ടായ അപകടങ്ങൾ ആശങ്ക വർധിപ്പിക്കുന്നു.
കഴിഞ്ഞ ദിവസമാണ് റോഡിന്റെ മധ്യഭാഗത്ത് സ്ഥാപിച്ചിട്ടുള്ള ഡിവൈഡറിൽ കാർ ഇടിച്ച് പാലക്കാട് വിക്ടോറിയ കോളേജിലെ ലാബ് അസിസ്റ്റൻറ് ആയ കല്ലടിക്കോട് വലുള്ളി താഴനിയി ൽ സിലു (53)മരിച്ചത്. ഇത് കഴിഞ്ഞു മണിക്കൂറുകൾക്കകം തന്നെ നിയന്ത്രണം വിട്ട കണ്ടൈനർ ലോറി റോഡരികിൽ സ്ഥാപിച്ചിരുന്ന സോളാർ ലൈറ്റിൽ ഇടിച്ചുതകർത്തു. അപകടത്തിൽ ആർക്കും പരിക്കില്ലെങ്കിലും രണ്ടുമണിക്കൂറോളം ഭാഗികമായി ഗതാഗത തടസ്സമുണ്ടായി.
ദേശീയപാത നിർമാണത്തിന് ശേഷം പനയംപാടത്ത് മാത്രം പത്തോളം പേർ അപകടങ്ങളിൽ മരിക്കുകയും 50-ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് കണക്ക്. 2024 ഡിസംബറിൽ നാല് വിദ്യാർഥികൾ ലോറി അപകടത്തിൽ മരിച്ച ദുരന്തം പനയംപാടത്തെ നടുക്കിയിരുന്നു. സംഭവത്തെ തുടർന്ന് ശക്തമായ പ്രതിഷേധങ്ങളും ഉയർന്നു. തുടർന്ന് അന്നത്തെ ഗതാഗതമന്ത്രി, എം.എൽ.എ, ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ, ഉന്നത പോലീസ് ഉദ്യോഗസ്ഥർ, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. അപകടസാധ്യത കുറയ്ക്കുന്നതിനായി ദേശീയപാത അതോറിറ്റി 1.35 കോടി രൂപ അനുവദിക്കുകയും ചെയ്തു.
റോഡിന്റെ മധ്യഭാഗത്ത് ഡിവൈഡർ സ്ഥാപിക്കുക, റോഡിന്റെ വീതി കൂട്ടി പൂട്ടുകട്ട പതിക്കു ക, ദിശാസൂചക ബോർഡുകൾ സ്ഥാപിക്കുക, അഴുക്കുചാൽ നിർമിക്കുക, വെളിച്ചം സ്ഥാപിക്കു ക, ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ മാറ്റിസ്ഥാപിക്കുക തുടങ്ങിയവയായിരുന്നു നിർദേശിച്ച പ്രധാന നടപടികൾ. ഇതിൽ റോഡിന് കുറച്ചുഭാഗം വീതി കൂട്ടി പൂട്ടുകട്ട പതിക്കുകയും ഡിവൈഡറും സോളാർ ലൈറ്റുകളും സ്ഥാപിക്കുകയും ചെയ്തു. നടപ്പാത ഒരുക്കൽ, ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ മാറ്റിസ്ഥാപിക്കുക തുടങ്ങിയവയൊന്നും നടന്നിട്ടില്ല.
എന്നാൽ അപകടങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ സുരക്ഷാ നടപടികൾ അപര്യാപ്തമാ ണെന്നാണ് നാട്ടുകാരുടെ പരാതി. ആവശ്യമായ സ്ഥലമേറ്റെടുത്ത് റോഡിന്റെ വീതി പൂർണമാ യും കൂട്ടുന്നതിനും ഡിവൈഡർ നിലവിലുള്ള സ്ഥാനത്തുനിന്നും 50 മീറ്റർ കൂടുതൽ നീട്ടി മണ്ണാർ ക്കാട് ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾക്ക് ദൂരെനിന്നും കാണാവുന്ന തരത്തിൽ വേണം എന്നാണ് ആവശ്യം.അപകടസാധ്യത നിലനിൽക്കുന്ന ഭാഗങ്ങളിൽ ശാസ്ത്രീയമായ പരിശോധന നടത്തി ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ അടിയന്തരമായി പൂർത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നിലവിലെ സംവിധാനങ്ങൾ മാത്രം മതിയാകില്ലെന്നും അപകടങ്ങൾ കുറയ്ക്കാൻ സമഗ്രമായ ഇടപെടൽ വേണമെന്നും അവർ പറയുന്നു.
