മണ്ണാര്‍ക്കാട്:വൈദ്യുതിരംഗത്തെ പ്രവര്‍ത്തനങ്ങളിലെ കാര്യക്ഷമതയും ചിലവ് ചുരുക്കലും വഴി ലഭിക്കുന്ന നേട്ടം പൂര്‍ണ്ണമായും ഉപഭോക്താക്കള്‍ക്ക് പ്രയോജനപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്ന വ്യവ സ്ഥകള്‍ ഉള്‍പ്പെടുത്തി കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷന്റെ താരിഫ് റെഗുലേ ഷന്റെ കരട് പ്രസിദ്ധീകരിച്ചു. 2027-28 സാമ്പത്തിക വര്‍ഷം മുതല്‍ ആരംഭിക്കുന്ന അഞ്ചുവര്‍ഷ നിയന്ത്രണ കാലത്തേക്കുള്ള കരടാണ് പ്രസിദ്ധീകരിച്ചത്. നിലവിലുള്ള 2021-ലെ താരിഫ് റഗുലേ ഷന്റെ കാലയളവ് 2026-27 സാമ്പത്തിക വര്‍ഷത്തോടെ അവസാനിക്കുന്ന സാഹചര്യത്തിലാണ് കരട് റഗുലേഷനുകള്‍ തയ്യാറാക്കിയത്.
കെ.എസ്.ഇ.ബിയുടെ കാര്യക്ഷമത, ഉത്തരവാദിത്തം, സേവന നിലവാരം എന്നിവ കൂടുതല്‍ മെച്ച പ്പെടുത്തുന്നതിന് ആവശ്യമായ ചട്ടങ്ങള്‍ കരട് റഗുലേഷനില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിനും സേവനനിലവാരം മെച്ചപ്പെടുത്തുന്നതിനും പ്രോത്സാഹനം നല്‍കാനുള്ള വ്യവസ്ഥകള്‍ കരടിലുണ്ട്. കൂടാതെ കാര്യക്ഷമമായ വൈദ്യുതി സംഭരണം പ്രോത്സാഹിപ്പിക്കുന്നതിനും വൈദ്യുതി വാങ്ങല്‍ ചിലവ് കുറയ്ക്കുന്നതിനുമുള്ള നിര്‍ദ്ദേശങ്ങളും മുന്നോട്ടു വച്ചിട്ടുണ്ട്.
വൈദ്യുതി വിതരണ, പ്രസരണ മേഖലകളിലെ പ്രവര്ത്ത-പരിപാലന (O&M) ചില വുകള്‍ നിര് ണ്ണയിക്കുന്നതിനുള്ള രീതിയിലും മാറ്റം വരുത്തിയിട്ടുണ്ട്. നിലവിലെ ഫ്ളാറ്റ് എസ്കലേഷന്‍ (സ്ഥിരമായ നിരക്കില്‍ വര്‍ദ്ധിക്കുന്ന) രീതിയ്ക്ക് പകരം, ബിസിനസ്സിന്റെ വളര്‍ച്ചയുമായും യഥാര്‍ത്ഥ ഇജക :ണജക സൂചികകളുമായി ബന്ധിപ്പി ച്ചുകൊണ്ടുള്ള മാനദണ്ഡാതിഷ്ടിത (Normative and Bench Mark based) സമീപനമാണ് ഇതിനായി സ്വീകരിച്ചിരിക്കുന്നത്. കൂടാതെ ബാറ്ററി എനര്‍ജി സ്റ്റോറേജ് സിസ്റ്റങ്ങള്‍ (BESS), Pumped Storage Project (PSP) കള്‍ ഉള്‍പ്പെടെയുള്ള ഊര്‍ജ്ജ സംഭരണ സംവിധാനങ്ങളുടെ താരിഫ് നിര്‍ണ്ണയിക്കുന്നതിനായി സമഗ്രമായി ചട്ടക്കൂട് നിര്ദ്ദേ ശിച്ചിട്ടുണ്ട്.
2021-ലെ താരിഫ് റഗുലേഷനുകള്‍ വിജ്ഞാപനം ചെയ്തതിനുശേഷം വൈദ്യുതി മേഖലയിലുണ്ടായ മാറ്റങ്ങളും, സി.ഇ.ആര്.സി, സി.ഇ.എ പുറപ്പെടുവിച്ച റഗുലേഷനുകളും, കേന്ദ്ര സര്‍ക്കാരിന്റെ ചട്ടങ്ങളും കൂടി കണക്കിലെടുത്താണ് കരട് റഗുലേഷനുകള്‍ തയ്യാറാക്കിയത്. കേന്ദ്ര ഇലക്ട്രിസി റ്റി അതോറിറ്റി പുറപ്പെടുവിച്ചിട്ടുള്ള വിതരണ യൂട്ടിലിറ്റികള്ക്കായിട്ടുള്ള പ്രവര്‍ത്തന – പരിപാല ന (O&M) മാന ദണ്ഡങ്ങള്‍, BESS സംബന്ധിച്ചുള്ള ഉപദേശക കുറിപ്പ്, സുപ്രീം കോടതിയുടെയും, അപ്പലേറ്റ് ട്രൈബ്യൂണലിന്റെയും റഗുലേറ്ററി അസറ്റ് ലിക്യുഡേറ്റ് ചെയ്യുന്നതിനുള്ള ഉത്തരവുക ളും, 42-ാമത് സ്റ്റേറ്റ് അഡൈ്വസറി കമ്മറ്റി മീറ്റിംഗില്‍ ലഭിച്ച അഭിപ്രായങ്ങളും കൂടി കണക്കി ലെടുത്താണ് കരട് റഗുലേഷന് രൂപീകരിച്ചിട്ടുളളത്.
കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷന് റെഗുലേഷന് 2026 ന്റെ കണ്സള്ട്ടേഷന് പ്രക്രിയയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ കമ്മീഷന്റെ വെബ്സൈറ്റില്‍ നല്കിയിരിക്കു ന്ന ലിങ്ക് മുഖേന സെപ്റ്റംബര്‍ 18ന് മുമ്പായി രജിസ്റ്റര്‍ ചെയ്യണം. രജിസ്ട്രേഷന് നടപടിക്രമങ്ങളു മായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ക്ക് കമ്മീഷന്റെ ഓഫീസ് സമയത്ത് പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ഡെസ്കില്‍ (ഫോണ്‍ നമ്പര്‍: 0471-2735544) ബന്ധപ്പെടാം. കൂടുതല്‍ വിവരങ്ങള്‍ക്കായി കമ്മീഷന്റെ വെബ്സൈറ്റ് www.erckerala.org സന്ദര്‍ശിക്കുക. കൂടാതെ തപാല്‍ മുഖേനയും ഇ-മെയില്‍ kserc@erckerala.org മുഖേനയും പൊതുജനങ്ങള്‍ക്ക് അഭിപ്രായങ്ങള്‍ നല്‍കാവുന്നതാണ്. തപാല്‍/ ഇ-മെയില്‍ മുഖേന അയയ്ക്കുന്ന അഭിപ്രായങ്ങള്‍ സെക്രട്ടറി, കേരള സംസ്ഥാന വൈ ദ്യുതി റെഗുലേറ്ററി കമ്മീഷന്, കെ.പി.എഫ്.സി ഭവനം, സി.വി.രാമന്‍പിള്ള റോഡ്, വെളളയമ്പലം, തിരുവനന്തപുരം 695 010 എന്ന വിലാസത്തില്‍ സെപ്റ്റംബര്‍ 25 ന് വൈകിട്ട് 5 വരെ സ്വീകരിക്കും.
