അലനല്ലൂര്‍: ശക്തമായ കാറ്റിലും മഴയിലും മാളിക്കുന്നില്‍ വീട് പൂര്‍ണമായി തകര്‍ന്നു. വൈലോ ങ്ങര രമേഷിന്റെ ഓടുമേഞ്ഞ വീടാണ് ബുധനാഴ്ച ഉച്ചയ്ക്ക് 2.30-ഓടെ നിലംപൊത്തിയത്. ഭാഗ്യവശാല്‍ ആളപായമുണ്ടായില്ല.
രമേഷും ഭാര്യയും രണ്ടുമക്കളും ചേര്‍ന്ന് വിരുന്ന് പോകുന്നതിന് ഓട്ടോറിക്ഷ കാത്ത് വരാന്തയില്‍ നില്‍ക്കുമ്പോഴായിരുന്നു പെട്ടെന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നുവീണത്. ഓടുകളും കഴുക്കോ ലും പട്ടികയുമെല്ലാം വീടിന്റെ അകത്തേക്ക് പതിച്ചെങ്കിലും കുടുംബം വരാന്തയിലായതുകൊ ണ്ട് അപകടം ഒഴിവായി.
വിവരമറിഞ്ഞ് വാര്‍ഡ് മെമ്പറും അലനല്ലൂര്‍ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷനുമായ കളഭം രാധാകൃഷ്ണന് ഉടന്‍ തന്നെ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. തുടര്‍ന്ന് കെ.എസ്.ഇ. ബിയില്‍ അറിയിച്ച് വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കുനുള്ള നടപടിസ്വീകരിച്ചു. അപ കടവിവരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ഹബീബുള്ള അന്‍സാരി, സെക്രട്ടറി, എഞ്ചിനീയ ര്മാര് എന്നിവരെയും അറിയിച്ചിട്ടുണ്ട്.
