കാഞ്ഞിരപ്പുഴ: വര്‍ഷങ്ങളായി കാഞ്ഞിരപ്പുഴ ഉദ്യാനത്തില്‍ നടത്തിവരുന്ന ഓണാഘോഷ പരിപാടി ഇത്തവണ നടത്താതിരുന്നതിനെതിരെയും ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ കാഞ്ഞിരപ്പുഴ ഉദ്യാനത്തെ തകര്‍ക്കാന്‍ യു.ഡി.എഫ്. ശ്രമിക്കുന്നുവെന്നാരോപിച്ചും ഡി.വൈ.എഫ്.ഐ. തച്ചമ്പാറ ബ്ലോക്ക് കമ്മിറ്റി പ്രതിഷേധിച്ചു. ഉദ്യാനകവാടത്തില്‍ നടന്ന സമരം ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ടി.ഷാജ്മോഹന്‍ ഉദ്ഘാടനം ചെയ്തു. കെ.സൈതലവി അധ്യക്ഷനാ യി. സി.പി.എം. കാഞ്ഞിരപ്പുഴ ലോക്കല്‍ സെക്രട്ടറി നിസാര്‍ മുഹമ്മദ്, പി.അമല്‍, ഒ.റാഷിദ്, യദുകൃഷ്ണന് എന്നിവര്‍ സംസാരിച്ചു.
