കല്ലടിക്കോട്: പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ ലോറികള്‍ തമ്മില്‍ കൂട്ടിയിട്ടുണ്ടായ തീപിടുത്തത്തില്‍ ഒരു ഡ്രൈവര്‍ വെന്തുമരിച്ചു. കരിമ്പുഴ ആറ്റാശ്ശേരി പനാംകുന്ന് ചെരിപ്പുറത്ത് മുഹമ്മദിന്റെ മകന് നസ്റുദ്ധീന് (45) ആണ് മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചരയോടെ കാഞ്ഞി ക്കുളം സൈസാറ്റിക്ക് മുന്നില്‍വെച്ചായിരുന്നു ദാരുണമായ സംഭവം. അപകടത്തിന്റെ യഥാര്‍ഥ കാരണം വ്യക്തമായിട്ടില്ല.

കാര്ലോഡുമായി പെരിന്തല്‍മണ്ണ ഭാഗത്ത് നിന്നും പാലക്കാട് ഭാഗത്തേക്ക് പോവുകയായിരുന് കണ്ടെയ്നര്‍ ലോറിയും എതിര്‍ദിശയില്‍ കോഴിത്തീറ്റയുമായി വരികയായിരുന്ന ചരക്ക് ലോറി യും തമ്മിലാണ് നേര്‍ക്കുനേര്‍ കൂട്ടിയിടിച്ചത്.അപകടത്തെ തുടര്‍ന്ന് ഇരുവാഹനങ്ങള്‍ക്കും തീ പിടിക്കുകയും വലിയതോതില്‍ ആളിക്കത്തുകയും ചെയ്തു. ഇതിനിടെ കണ്ടെയ്നര്‍ ലോറിയിലെ ഡ്രൈവറായ ജാര്‍ഖണ്ഡ് സ്വദേശി ഉദയകുമാര്‍ (35) പുറത്തേക്ക് ചാടി രക്ഷപ്പെട്ടെങ്കിലും ചരക്ക് ലോറി ഡ്രൈവര്‍ നസ്റുദ്ധീന് ക്യാബിനുള്ളില്‍ കുടുങ്ങുകയായിരുന്നു. കാലിന് ഗുരുതരമായി പരിക്കേറ്റ ജാര്‍ഖണ്ഡ് സ്വദേശിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ദ്ധ ചികിത്സക്കായി തൃശ്ശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

ലോറികളില്‍ നിന്നുള്ള പൊട്ടിത്തെറി ശബ്ദംകേട്ട് ഞെട്ടിയുണര്‍ന്ന സമീപവാസികള്‍ സ്ഥലത്തേ ക്ക് ഓടിയെത്തിയെങ്കിലും തീആളിപ്പടര്ന്നതിനാല് ഇവര്‍ക്ക് രക്ഷാപ്രവര്‍ത്തനം അസാധ്യമായി. തുടര്‍ന്ന് കോങ്ങാട് അഗ്നിരക്ഷാനിലയത്തില്‍ വിവരമറിയിക്കുകയായിരുന്നു. കോങ്ങാട്, മണ്ണാര് ക്കാട്, പാലക്കാട് അഗ്നിരക്ഷാനിലയങ്ങളില്‍ നിന്നുമെത്തിയ നാല് യൂണിറ്റ് അഗ്നിരക്ഷാസേന അംഗങ്ങള്‍ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് വാഹനങ്ങളിലെ തീയണച്ചത്. കോങ്ങാ ട് പൊലിസും ഹൈവേ പൊലിസും സ്ഥലത്തെത്തിയിരുന്നു. ചരക്ക് ലോറിയുടെ ക്യാബിനിലെ തീകെടുത്തിയപ്പോഴാണ് നസ്റുദ്ധീന്റെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് അഗ്നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് ക്യാബിന് വെട്ടിപ്പൊളിച്ചാണ് മൃതദേഹം പുറത്തെടു ത്തത്.

അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ നാല് മണിക്കൂറോളം ഗതാഗതം പൂര്‍ണമായി തടസപ്പെ ട്ടു. ഇതുവഴിയെത്തിയ വാഹനങ്ങളെ കാഞ്ഞിക്കുളം-കോങ്ങാട് വഴി തിരിച്ചുവിട്ടു.പിന്നീട് ക്രെ യിനും മണ്ണുമാന്തിയന്ത്രവും ഉപയോഗിച്ച്, റോഡിന് കുറുകെ കിടന്ന ലോറികളെ നീക്കം ചെയ്ത ശേഷമാണ് ദേശീയപാതയില്‍ രാവിലെ ഒന്‍പത് മണിയോടെ ഗതാഗതം പുന:സ്ഥാപിക്കാനായ ത്.മരിച്ച നസ്റുദ്ധീന്റെ മാതാവ് പാത്തുമ്മ. ഭാര്യ: ആബിദ. മക്കള്‍: മുഹമ്മദ് നാഷിദ്, മുഹമ്മദ് അന്‍ഷിദ്, മുഹമ്മദ് അഫ്നാന്.

വാര്‍ത്ത കോപ്പിയടിക്കുന്നവര്‍ ശ്രദ്ധിക്കുക: www.unveilnewser.comഎന്ന ഈ ഓണ്‍ലൈന്‍ പോര്‍ട്ട ലില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകള്‍ ഈ വെബ്സൈറ്റിന്റെ സ്വന്തം ഉത്തരവാദിത്തത്തിലുള്ള താണ്. ഞങ്ങളുടെ അനുമതിയില്ലാതെ വാര്‍ത്തകള്‍ ഫോട്ടോ എടുത്തോ ഗൂഗിള്‍ ലെന്‍സ് (Google Lens / OCR) വഴിയോ കോപ്പി ചെയ്ത് വാട്സ്ആപ്പിലോ മറ്റ് സോഷ്യല്‍ മീഡിയയിലോ പ്രചരിപ്പിക്കുന്നത് പകര്‍പ്പവകാശ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ സൈബ ര്സെല്ലില് പരാതിപ്പെടുന്നതായിരിക്കും. മാന്യമായ മാധ്യമപ്രവര്‍ത്തനത്തെ മാനിക്കുക, വാര് ത്തകള് ലിങ്ക് സഹിതം നേരിട്ട് ഷെയര്‍ ചെയ്യുക.