മാനവിക ഐക്യവും സാഹോദര്യവും ശക്തിപ്പെടുത്തണമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്
പാലക്കാട്: സമൂഹത്തില്‍ മാനവിക ഐക്യവും സാഹോദര്യവും ശക്തിപ്പെടുത്താന്‍ ഓണം നല് കുന്ന സന്ദേശം ഏറെ പ്രസക്തമാണെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി എന്‍.ഷംസുദ്ദീന്. രാപ്പാടി ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ ജില്ലാതല ഓണാഘോഷ പരിപാടി ‘ശ്രാവണപൊലിമ’യുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കേരളത്തിന്റെ പൈതൃകത്തിലേക്കും പാരമ്പര്യ ത്തിലേക്കുമുള്ള യാത്ര കൂടിയാണിത്. ലോകമെമ്പാടുമുള്ള മലയാളികളെ പരസ്പരം കോര്‍ത്തു പിടിക്കുന്നതാണ് ഓണത്തിന്റെ സന്ദേശം. ചിങ്ങം ഒന്ന് കര്‍ഷക ദിനമായി ആചരിക്കുന്നത് മുതല്‍ കാര്‍ഷിക സമൃദ്ധിയുടെയും ഒത്തൊരുമയുടെയും നാളുകളിലേക്കാണ് മലയാളി കടക്കു ന്നത്. കേരളതനിമ വിളിച്ചോതുന്ന പരമ്പരാഗത നാടന്‍ കലാരൂപങ്ങളെ ഇത്തരം ആഘോഷങ്ങള്‍ വഴി സജീവമായി നിലനിര്‍ത്താനും പുതുതലമുറയ്ക്ക് മുന്പില് എത്തിക്കാനും ഇത്തരം പരി പാടികള്‍ മുഖേന സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഓണക്കാലത്ത് വിപണിയിലെ വിലക്കയറ്റം നിയന്ത്രിച്ച് മലയാളികള്‍ക്ക് മികച്ച രീതിയില്‍ ഓണം ആഘോഷിക്കാനുള്ള എല്ലാ മുന്നൊരുക്കങ്ങളും സര്‍ക്കാര്‍ കാര്യക്ഷമമായി നടപ്പാക്കിയതായി വിശിഷ്ടാതിഥിയായ പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി കെ.എ. തുളസി പറഞ്ഞു. സിവില്‍ സപ്ലൈസ്, സഹകരണം, കൃഷി തുടങ്ങിയ വകുപ്പുകള്‍ സംയോജിതമായി ശക്തമായ ഇടപെടലുകളാണ് നടത്തിയത്. പച്ചക്കറിയും പലവ്യഞ്ജനങ്ങളും ഉള്‍പ്പെടെയുള്ള അവശ്യസാധനങ്ങള്‍ മിതമായ നിരക്കിലും മികച്ച ഗുണമേന്മയിലും ജനങ്ങളിലേക്ക് എത്തിക്കാന്‍ നൂറുകണക്കിന് ഔട്ട്ലെറ്റുകള് തുറന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
രമേഷ് പിഷാരടി എം.എല്‍.എ. അധ്യക്ഷനായി. വി.കെ ശ്രീകണ്ഠന് എം.പി., ഡി.ടി.പി.സി. ജില്ലാ സെക്രട്ടറി ഡോ.എസ്.വി സില്‍ബര്‍ട്ട് ജോസ്, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ദിനേശന് തുടങ്ങി യവര്‍ പങ്കെടുത്തു.
വൈകിട്ട് പഞ്ചവാദ്യത്തോടെ ആഘോഷങ്ങള്‍ക്ക് തുടക്കമായി. തുടര്‍ന്ന് കണ്യാര്‍കളി, പൊറാട്ടു കളി, സിനിമാതാരം കൃഷ്ണപ്രഭയും സംഘവും അവതരിപ്പിക്കുന്ന നൃത്ത പരിപാടി എന്നിവ അരങ്ങേറി.
ആഗസ്റ്റ് 28 വരെ രാപ്പാടി ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തിനു പുറമെ വെള്ളിയാങ്കല്ല് പൈതൃക പാര്‍ക്ക്, ശ്രീകൃഷ്ണപുരം ബാപ്പുജി ചില്‍ഡ്രന്‍സ് പാര്‍ക്ക്, പോത്തുണ്ടി ഉദ്യാനം എന്നീ വേദികളിലാ യാണ് ജില്ലയിലെ ഓണാഘാഷ പരിപാടികള്‍ നടക്കുന്നത്. വിനോദസഞ്ചാര വകുപ്പ്, ജില്ലാ ഭരണകൂടം, ജില്ലാ ടൂറിസം പ്രൊമോഷന് കൗണ്‍സില്‍ (ഡി.ടി.പി.സി.) എന്നിവയുടെ സംയുക്താഭി മുഖ്യത്തിലാണ് ഓണാഘോഷം നടക്കുന്നത്.
ആഗസ്റ്റ് 26 -തിരുവോണനാളിലെ പരിപാടികള്‍
ആഗസ്റ്റ് 26 തിരുവോണ നാളില്‍ രാപ്പാടി ഓഡിറ്റോറിയത്തില്‍ വൈകിട്ട് 5.30ന് ദേവാശ്രയം ഭിന്ന ശേഷി പുനരധിവാസ കേന്ദ്രത്തിലെ കുട്ടികളുടെ കലാപരിപാടികള്‍, ആറിന് രാമന് സ്മാരക തിറ-പൂതന്‍ കളി സംഘം അവതരിപ്പിക്കുന്ന തിറയും പൂതനും, 6.30ന് വിപിന്‍ പുലവരും സംഘ വും അവതരിപ്പിക്കുന്ന തോല്‍പ്പാവക്കൂത്ത്, രാത്രി 7.30ന് എസ്.എസ് മ്യൂസിക് ബാന്‍ഡ് പാലക്കാട് അവതരിപ്പിക്കുന്ന വയലിന് ഫ്യൂഷന്‍ എന്നിവ ഉണ്ടായിരിക്കും.
വെള്ളിയാങ്കല്ല് പൈതൃക പാര്‍ക്കില്‍ വൈകിട്ട് ആറിന് അനില്‍ ഏകലവ്യ ആലുവ അവതരിപ്പി ക്കുന്ന ഗസല്‍, രാത്രി എട്ടിന് മിന്ത്യ ക്രിയേഷന്‍സിന്റെ മ്യൂസിക്കല്‍ നൈറ്റ് എന്നിവ നടക്കും.
ശ്രീകൃഷ്ണപുരം ബാപ്പുജി ചില്‍ഡ്രന്‍സ് പാര്‍ക്കില്‍ വൈകിട്ട് അഞ്ചിന് സപ്തസ്വരം ഓര്ക്കസ്ട്രയു ടെ ‘മെലോഡിയസ് ഹിറ്റ്സ്’, 6.30ന് സിനിമാ പിന്നണി ഗായകന് പ്രണവം ശശിയും സംഘവും അവതരിപ്പിക്കുന്ന ‘നാട്ടുഈണങ്ങള്‍’ എന്നിവ അരങ്ങേറും.
പോത്തുണ്ടി ഉദ്യാനത്തില്‍ വൈകിട്ട് 4.30ന് വിപിന്‍സ് നാട്യാലയയുടെ ‘നാട്യധ്വനി’, 5.30ന് സാരംഗ് ഓര്‍ക്കസ്ട്രയുടെ ഗാനമേള എന്നിവ നടക്കും.
