എടത്തനാട്ടുകര: മുണ്ടക്കുന്ന് എ.എല്‍.പി. സ്കൂളില്‍ ഓണാഘോഷം- ‘തിമിലടി’ ആവേശമായി. വിദ്യാലയ സമിതി അംഗങ്ങളും അധ്യാപകരും കുട്ടികളും പങ്കെടുത്ത വിവിധ മത്സരങ്ങളുമു ണ്ടായി. 13 ഇനം വിഭവങ്ങളുള്ള സദ്യയാണ് ഒരുക്കിയത്. എല്ലാവരും പങ്കാളികളാവുകയെന്ന ലക്ഷ്യത്തോടെ സദ്യയിലെ ഓരോ വിഭവങ്ങളും വികേന്ദ്രീകൃതമായി പി.ടി.എ. അംഗങ്ങള്‍, മാനേജര്‍, അധ്യാപകര്‍ എന്നിവരുടെ വീടുകളില്‍ നിന്നും തയാറാക്കിയാണ് എത്തിച്ചത്. സദ്യ യ്ക്ക് ആവശ്യമായ നാക്കിലയും ഇതേരീതിയില്‍ സമാഹരിച്ചു.കൂടാതെ വിഭവങ്ങള്‍ രക്ഷിതാ ക്കളുടെ സ്പോണ്‍സര്‍ഷിപ്പിലൂടെയും സ്കൂള്‍ പച്ചക്കറി തോട്ടത്തിലൂടെയും ലഭ്യമാക്കി. കോട്ടോ പ്പാടം പഞ്ചായത്ത് അംഗം ഷാനിര്‍ മണലടി, അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് അംഗം നിജാസ് ഒതുക്കുംപുറത്ത് എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുത്തു. ഓണാഘോഷപരിപാടികള്‍ക്ക് സ്കൂള്‍ അധികൃതരും പി.ടി.എയും നേതൃത്വം നല്കി.
