മണ്ണാര്‍ക്കാട്: സംസ്ഥാന വനിതാ ശിശുക്ഷേമ വകുപ്പിന് കീഴിലുള്ള കുട്ടികളുടെ സംരക്ഷണ കേന്ദ്രങ്ങളില്‍ ഓണ ദിവസങ്ങളിലും തുടരുന്ന കുട്ടികളുടെ ഓണാഘോഷത്തിന് സര്‍ക്കാര്‍ പ്രത്യേക തുക അനുവദിച്ചു. വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി ആവശ്യപ്പെട്ടതനുസരിച്ച് മുഖ്യ മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനാണ് രണ്ട് ലക്ഷം രൂപ അനു വദിച്ചത്. സംസ്ഥാനത്ത് ആകെയുള്ള 16 സംരക്ഷണ കേന്ദ്രങ്ങളിലെ 250 കുട്ടികള്‍ക്ക് ഓണസദ്യ യും ഔട്ടിംഗും സിനിമ കാണാനുള്ള സൗകര്യവും ഏര്‍പ്പെടുത്തും.
