മണ്ണാര്‍ക്കാട്: സംസ്ഥാന സര്‍ക്കാരിന്റെ ആശ്വാസകിരണം പദ്ധതിക്ക് കീഴില്‍ 24,857 ഗുണഭോ ക്താക്കള്‍ക്കായി 3400 രൂപ വീതം ധനസഹായം വിതരണം ചെയ്തു.പദ്ധതിയുടെ 2026- 2027 സാമ്പ ത്തിക വര്‍ഷത്തെ നടത്തിപ്പിനായി ആദ്യഗഡുവായി അനുവദിച്ച 10 കോടി രൂപ ഉപയോഗിച്ചാണ് ഈ തുക നല്‍കിയത്. 8,43,46,400 രൂപ ചെലവഴിച്ചിട്ടുണ്ട്. ഇതിന് പുറമെ, കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ കുടിശ്ശികയും വിതരണം ചെയ്തു.
നടപ്പുവര്‍ഷത്തെ ബഡ്ജറ്റ് വിഹിതമായ 50 കോടി രൂപയില്‍ നിന്നാണ് ഇതിനുള്ള ഭരണാനുമതി നല്‍കിയത്. ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച 24,536 പേര്‍ക്കും പുതുതായി അപേക്ഷിച്ച 321 പേര് ക്കുമാണ് ഈ ആനുകൂല്യം ലഭിച്ചത്. ഏപ്രില്‍ മുതല്‍ ജൂലൈ വരെയുള്ള മാസങ്ങളിലെ 600 രൂപ നിരക്കിലുള്ള സഹായവും ആഗസ്റ്റ് മാസത്തെ പുതുക്കിയ 1000 രൂപയും ചേര്‍ത്താണ് ഒരാള്‍ക്ക് 3400 രൂപ നല്‍കിയത്.
അര്‍ഹരായ മുഴുവന്‍ ആളുകളിലേക്കും പദ്ധതി മുഖേന സഹായം എത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് സാമൂഹ്യ നീതി വകുപ്പ് മന്ത്രി വി.ഇ അബ്ദുല്‍ ഗഫൂറിന്റെ ഓഫീസ് അറിയിച്ചു.
