എടത്തനാട്ടുകര: വിദ്യാര്‍ഥികളുടെ ഡിജിറ്റല്‍ ഡിസൈനിങ് നൈപുണ്യവും സര്‍ഗ്ഗാത്മകതയും പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ എടത്തനാട്ടുകര ഗവ. ഓറിയന്റല്‍ ഹയര്‍ സെക്ക ന്‍ഡറി സ്കൂള്‍ ലിറ്റില്‍ കൈറ്റ്സ് യൂണിറ്റ് സംഘടിപ്പിച്ച ഡിജിറ്റല്‍ പൂക്കള മത്സരം ശ്രദ്ധേയമായി.
പരമ്പരാഗത പൂക്കളങ്ങളുടെ തനിമനിലിര്ത്തി സ്വതന്ത്രസോഫ്റ്റ് വെയറുകളായ ഇങ്ക്സ്പേസ്, ജിംപ് എന്നിവയുടെ സഹായത്തോടെയാണ് കുട്ടികള്‍ മനോഹരമായ വെക്ടര്‍ ഗ്രാഫിക്സ് പൂക്കള ങ്ങളൊരുക്കിയത്. ലെയറുകളും വിവിധ വര്ണഗ്രേഡിയന്റുകളും കൃത്യമായി വിന്യസിച്ച് തയാറാക്കിയ പൂക്കളങ്ങളുടെ കുട്ടികളുടെ സര്‍ഗാത്മകതയും ഐ.ടി. അറിവുകളും വേിളിച്ചോ തുന്നതായി മാറി. സ്കൂള്‍ ഐ.ടി. ലാബില്‍ നടന്ന മത്സരം പി.ടി.എ. പ്രസിഡന്റ് പി. അഹമ്മദ് സുബൈര്‍ ഉദ്ഘാടനം ചെയ്തു.
തിരഞ്ഞെടുക്കപ്പെട്ട 32 വിദ്യാര്‍ഥികള്‍ പങ്കെടുത്ത മത്സരത്തില്‍ ടി.എ മിലന്, അനന്ദ കൃഷ്ണന്, എം.പി. സന എന്നിവര്‍ യഥാക്രമം യു.പി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളില്‍ ജേതാക്കളായി. പ്രധാനാധ്യാപകന് കെ.എ അബ്ദുമനാഫ് അധ്യക്ഷനായി.ലിറ്റില്‍ കൈറ്റ്സ് മെന്റര്‍മാരായ എ.സുനിത, എ.ഷാനിമോള്‍, വിദ്യാര്‍ഥികളായ പി.നദീം, സി.പി ഹനീന്, സി.ഹനീന എന്നിവര്‍ നേതൃത്വം നല്കി.
