ഷോളയൂര്‍: നിക്ഷയ്മിത്ര പദ്ധതിയുടെ ഭാഗമായി ഷോളയൂര്‍ പഞ്ചായത്തിലെ ക്ഷയരോഗ ബാധി തര്‍ക്കായി ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പോഷകഹാര കിറ്റ് വിതരണം ചെയ്തു. തവിട് അരി, ഗോതമ്പ് പൊടി, ഉഴുന്ന്, പരിപ്പ്, ചെറുപയര്‍, കൊഴുപ്പ് നീക്കിയ പാല്‍പ്പൊടി, വെളിച്ചെണ്ണ, നെയ്യ്, നിലക്കടല, കശുവണ്ടി, ഈന്തപ്പഴം, കടല എന്നിവയടങ്ങിയ കിറ്റാണ് നല്‍കിയത്. രോഗബാ ധിതരുടെ ആരോഗ്യനില പോഷകാഹാരത്തിലൂടെ മെച്ചപ്പെടുത്താനും ചികിത്സയോടൊപ്പം ആവശ്യമായ പിന്തുണ ഉറപ്പാക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. കിറ്റ് ആശുപത്രി ജീവന ക്കാരിക്ക് കൈമാറി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഡി.എസ് ചിത്ര ഉദ്ഘാടനം ചെയ്തു. കുടും ബാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫിസര്‍ ഡോ.അലി അധ്യക്ഷനായി. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എസ്.എസ് കാളിസ്വാമി, നഴ്സിങ് ഓഫിസര്‍ ആശാമോള്‍, ആശാവര്‍ക്കര്‍ ലയന എന്നിവര്‍ സംസാരിച്ചു. രോഗബാധിതര്‍ക്ക് ആവശ്യമായ തുടര്‍പരിചരണം ആരോഗ്യവകുപ്പി ന്റെ നേതൃത്വത്തില്‍ ഉറപ്പാക്കുമെന്നും ക്ഷയരോഗമുക്ത പഞ്ചായത്തിനായി ഭരണസമിതിയുടെ പിന്തുണയുണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു.
