എടത്തനാട്ടുകര:എടത്തനാട്ടുകര കോട്ടപ്പള്ള കലാസമിതി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ വിപുലമായപരിപാടികളോടെ ഓണാഘോഷം സംഘടിപ്പിച്ചു. ഗ്രന്ഥശാല ജോയിന്റ് സെക്രട്ടറി കെ.രവികുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി.ടി രവീന്ദ്രന് അധ്യക്ഷനായി.സെക്രട്ടറി കെ. സന്ദീപ്,സി.ടി. മുരളീധരന്, പി. പ്രജീഷ്, പി. രഞ്ജിത്ത്, ലൈബ്രേറിയന്‍ കാര്‍ത്തിക, എ. ഫെബിന, എം. മിഥുന, ബി. വൈശാഖ്, എം. വിഷ്ണു, മിനിമോള്‍, എം. ജിഷ്ണു, ഇ. രാധാകൃഷ്ണന്, എന്‍.കെ. സൗമ്യ എന്നിവര്‍ നേതൃത്വം നല്കി. വിവിധ കലാകായിക മത്സരങ്ങളും നടന്നു.
