എടത്തനാട്ടുകര: ഓപ്പറേഷന് തൂഫാന്റെ ഭാഗമായി ലഹരി വില്‍പ്പനയുമായി ബന്ധപ്പെട്ട് പിടി ക്കപ്പെടുന്നവര്‍ക്ക് സര്‍ക്കാര്‍ മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്ന് വിസ്ഡം ഇസ്ലാമിക് ഓര് ഗനൈസേഷന് ദാറുല്‍ ഖുര്‍ആന്‍ യൂണിറ്റ് വിസ്ഡം ഡേ സംഗമം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പൊതു ഇടങ്ങളില്‍ ആകസ്മിക പരിശോധന ഏര്‍പ്പെടുത്തിയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചുറ്റുമുള്ള പ്രദേശങ്ങള്‍ ഡ്രഗ് ഫ്രീ സോണ്‍ ആയി പ്രഖ്യാപിച്ചും ജനങ്ങളുടെ ആശങ്കയകറ്റണമെ ന്നും സംഗമം ആവശ്യപ്പെട്ടു.
സെപ്റ്റംബറില്‍ വാളയാറില്‍ നടക്കുന്ന അന്താരാഷ്ട്ര പ്രൊഫഷണല്‍ വിദ്യാര്‍ഥി സമ്മേളന ത്തിന്റെ ഭാഗമായി നടത്തിയ സംഗമം ജില്ലാ ജോയിന്റ് സെക്രട്ടറി ഒ.മുഹമ്മദ് അന്‍വര്‍ ഉദ്ഘാ ടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് മൊയ്തിന് മാടശ്ശേരി അധ്യക്ഷനായി. മറ്റുനേതാക്കളായ അബ്ദുല്‍ ഹമീദ് ഇരിങ്ങല്‍ത്തൊടി, വി.പി ഉമ്മര്‍, എം.അഹമ്മദ് ഹിദായത്തുള്ള, ബിന്‍ഷാദ് വെള്ളേങ്ങര, ഷംസുദ്ദീന് പൂതങ്കോടന്, എം. ബഷീര്‍, മന്‍സൂര്‍ ആലക്കല്‍, പി.മരക്കാര്‍, എ.അജ്വദ്, പി.അക്ബര്‍ അലി, എന്നിവര്‍ സംസാരിച്ചു.
ചടങ്ങില്‍ നേര്‍പഥം ക്യു സ്പേസ് ക്വിസ് മത്സര വിജയികളായ അബ്ദു തൈക്കോട്ടില്‍, ഒ.പി. നൂറുന്നീസ, ഒ. മുഹമ്മദ് അന്‍വര്‍, വി.പി. ഉമ്മര്‍, വി.ടി. ശരീഫ്, എം. ബഷീര്‍, വി.ടി. മറിയം, പി. റൈഹാനത്ത്, വി.പി. സക്കീന എന്നിവര്‍ക്ക് ചടങ്ങില്‍ വെച്ച് ഉപഹാരങ്ങള്‍ നല്കി. യൂണി റ്റുകളിലെരണ്ട് മാസക്കാലത്തെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് അന്തിമ രൂപം നല്കി. യൂണിറ്റു കളിലെ ഓര്ഗനൈസേഷന്, യൂത്ത്, സ്റ്റുഡന്റ്സ്, വനിത, ഗേള്‍സ് അംഗങ്ങള്‍ സംഗമത്തില്‍ പങ്കെടുത്തു.
