പാലക്കാട്:വിസ്ഡം യൂത്ത് പാലക്കാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച എന്‍വിഷന്‍ കാഴ്ചപരിമിതരായ വരുടെ കുടുംബ സംഗമം മുണ്ടൂര്‍ ഇബ്നു തൈമിയ ഖുര്‍ആന്‍ അക്കാദമി ഓഡിറ്റോറിയത്തില്‍ നടന്നു. വിസ്ഡം ഇസ്ലാമിക് ഓര്ഗനൈസേഷന് പാലക്കാട് ജില്ലാ ജോയിന്റ് സെക്രട്ടറി അര്‍ഷദ് സ്വലാഹി ഉദ്ഘാടനം ചെയ്തു. വിസ്ഡം യൂത്ത് പാലക്കാട് ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുല്‍ അസീസ് സ്വലാഹി അധ്യക്ഷനായി. എന്‍വിഷന്‍ സംസ്ഥാന കണ്‍വീനര്‍ അബ്ദുല്‍ ഗഫൂര്‍ മാസ്റ്റര്‍, സുബൈര്‍ സലഫി, ശംജാസ് കെ.അബ്ബാസ്, അബ്ദുല്‍ കരീം സലഫി, മൂസ സ്വാലാഹി എന്നിവര്‍ വിവിധ സെഷനുകളില്‍ സംസാരിച്ചു, എന്‍വിഷന്‍ ജില്ലാ കണ്‍വീനര്‍ സലീം മണ്ണാര്‍ക്കാട്,സുധീര്‍ മേച്ചേരി, അബ്ദുല്‍ വഹാബ്, മഹറൂഫ് കടമ്പഴിപ്പുറം, അനസ് തച്ചമ്പാറ, ഫുആദ് കൊപ്പം എന്നിവര്‍ പ്രോഗ്രാമിന് നേതൃത്വം നല്കി. വരും ദിവസങ്ങളില്‍ മറ്റു ജില്ലകളിലും സംഗമങ്ങള്‍ സംഘടി പ്പിക്കും.
