അഗളി: പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളുടെ വീട് നിര്‍മാണം വകുപ്പ് നേരിട്ട് ഏറ്റെടുക്കു മെന്ന് പട്ടികജാതി പട്ടികവര്‍ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ.എ. തുളസി പറഞ്ഞു. വീടു കള്‍ക്കുള്ള നിര്‍മ്മാണ തുക നാല് ലക്ഷം രൂപയില്‍ നിന്ന് കാലാനുസൃതമായി വര്‍ദ്ധിപ്പിക്കും. ഐ.ടി.ഡി.പി വഴി വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു.
അട്ടപ്പാടിയില്‍ പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കുള്ള ഓണസമ്മാന വിതരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അവര്‍.ലൈഫ് പദ്ധതിയിലൂടെ വിവിധ ഫണ്ടുകള്‍ സംയോജിപ്പിച്ചാ ണ് വീടുകള്‍ നിര്‍മിച്ചിരുന്നത്. ഭവനരഹിതര്‍ക്കായി പി.എം എ.വൈ ഉള്‍പ്പെടെയുള്ള വിവിധ പദ്ധതികളില്‍ വീടുകള്‍ നിര്‍മ്മിച്ച് നല്‍കുമെന്നും മന്ത്രി അറിയിച്ചു.മൂന്ന് മുതല്‍ 15 വരെ വീടു കളുള്ള മേഖലകളെ ഊരുകളായി പ്രഖ്യാപിക്കും. ഇതിലൂടെ വിവിധ പദ്ധതികളുടെ നേട്ടങ്ങള്‍ ഈ പ്രദേശങ്ങളില്‍ ലഭ്യമാക്കും. ആദിവാസി മേഖലകളില്‍ പുതുതായി നടപ്പിലാക്കേണ്ട പദ്ധ തികള്‍ സംബന്ധിച്ച കേരളത്തിന്റെ നിര്‍ദേശം കേന്ദ്രത്തിന് സമര്‍പ്പിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
ഓണകോടിക്ക് പകരം പണം നല്‍കിയത് സമയബന്ധിതമായി ഓണസമ്മാനം നല്‍കാനെന്ന് മന്ത്രി കെ. എ തുളസി പറഞ്ഞുപണത്തിന് പകരം ഓണക്കോടി നല്‍കണമെന്നായിരുന്നു സര്‍ക്കാരിന്റെ കാഴ്ചപ്പാട്. ഇതിനായുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍, ഓണക്കോടി ഓണത്തിന് മുന്‍പ് സംസ്ഥാനത്തെ എല്ലാ ഊരുകളിലും എത്തിക്കുന്നതിലുള്ള അസൗകര്യം പരിഗണിച്ചാണ് തീരുമാനം മാറ്റിയത്. ഇത് സംബന്ധിച്ചുണ്ടായ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും മന്ത്രി പറഞ്ഞു.ഓഗസ്റ്റ് 25-ന് മുന്‍പ് സംസ്ഥാനത്തെ 60 വയസ്സ് കഴിഞ്ഞ എല്ലാ ഊരുവാസികള്ക്കും ഓണസമ്മാനമായി 1,000 രൂപ വീതം ബാങ്ക് അക്കൗണ്ടു കളില്‍ ലഭ്യമാക്കും. ഇതിനായി സാങ്കേതിക തടസ്സങ്ങള്‍ മാറ്റിയതായും മന്ത്രി അറിയിച്ചു.
