പാലക്കാട്: ജില്ലയിലെ നെല്‍ക്കര്‍ഷകര്‍ക്ക് ലഭിക്കേണ്ട നെല്ല് സംഭരണ കുടിശ്ശിക തുക ഓണ ത്തിന് മുന്‍പ് പൂര്‍ണ്ണമായി വിതരണം ചെയ്യണമെന്ന് ജില്ലാ വികസന സമിതി യോഗം നിര്‍ദ്ദേശിച്ചു. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് 490.05 കോടി രൂപയായിരുന്നു കുടിശ്ശിക. അതില്‍ 269.61 കോടി രൂപാ ഇതിനകം കര്‍ഷകര്‍ക്ക് വിതരണം ചെയ്തു. 220.44 കോടി രൂപ ഓണത്തിന് മുന്‍പ് വിതരണം ചെയ്യുമെന്ന് യോഗം ഉറപ്പു നല്കി.
മലമ്പുഴ ഉദ്യാന നവീകരണം വേഗത്തില്‍ പൂര്‍ത്തിയാക്കും .ഉദ്യാനത്തില്‍ നവീകരണ പ്രവൃത്തി കള്‍ ആരംഭിച്ചതായും ഈ വര്‍ഷം അവസാനത്തോടെ നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യ മിടുന്നതെന്നും യോഗത്തില്‍ ജില്ലാ കലക്ടര്‍ അറിയിച്ചു.അകത്തേത്തറ മേല്‍പ്പാല നിര്‍മ്മാണ ത്തോടനുബന്ധിച്ച് മലമ്പുഴ -ഒലവക്കോട് റോഡ് അടച്ചിട്ടിരിക്കുന്നതിനാല്‍ പ്രദേശ വാസികള്‍ നേരിടുന്ന ഗതാഗത പ്രശ്നങ്ങള്‍ വേഗത്തില്‍ പരിഹരിക്കും . നിര്‍മ്മാണ പ്രവൃത്തികള്‍ സപ്തംബ റിനുള്ളില്‍ പൂര്‍ത്തിയാക്കാനും യോഗം നിര്‍ദ്ദേശിച്ചു.റോഡപകടങ്ങള്‍ വര്‍ധിക്കുന്നതായി വില യിരുത്തിയ മുണ്ടൂര്‍ – തൂത റോഡില്‍ സുരക്ഷാ പരിശോധന ഉള്‍പ്പടെ പുരോഗമിക്കുകയാണ് .റോഡിന്റെ നിര്‍മ്മാണത്തില്‍ അപാകത ഉണ്ടായിട്ടുണ്ടോ എന്ന് തദ്ദേശ സ്ഥാപനങ്ങളിലെ ജന പ്രതിനിധികള്‍ ഉള്‍പ്പെട്ട പ്രത്യേക സമിതി പരിശോധിക്കുകയാണ് .
ലഹരിക്കെതിരെ ഓണക്കാലത്ത് ജില്ലയില്‍ കര്‍ശന പരിശോധന
ലഹരിക്കെതിരെ ഓണക്കാലത്ത് ജില്ലയില്‍ കര്‍ശന പരിശോധന നടത്താന്‍ ജില്ലാ വികസന സമിതി യോഗം നിര്‍ദ്ദേശിച്ചു. ഓണ ദിനങ്ങളില്‍ വാഹന പരിശോധന ശക്തമാക്കും.മദ്യപിച്ച് വാഹനമോടിക്കല്‍ ,അനധികൃത പാര്‍ക്കിങ് എന്നിവയ്ക്കെതിരെ നടപടിയെടുക്കും. എക്സൈ സ് വകുപ്പിന്റെ ലഹരി വിരുദ്ധ പദ്ധതിയായ തണ്ടറിന്റെ ഭാഗമായി ഓണക്കാലത്ത് സ്ക്വാഡ് പരിശോധന ശക്തമാക്കണമെന്നും യോഗത്തില്‍ ജനപ്രതിനിധികള്‍ നിര്‍ദ്ദേശിച്ചു.
കരിഞ്ചന്ത ,പൂഴ്ത്തിവയ്പ്പ് ,കൃത്രിമ വിലക്കയറ്റം സൃഷ്ടിക്കല്‍ എന്നിവയ്ക്കെതിരെ വിവിധ വകുപ്പുകള്‍ പരിശോധന ശക്തമാക്കും .ഭക്ഷ്യ സുരക്ഷാ വകുപ്പ്, പൊലിസ്,എക്സൈസ് ,മോട്ടോ ര്‍ വാഹനം തുടങ്ങി വിവിധ വകുപ്പുകളുടെ സ്ക്വാഡുകള്‍ ഏകോപിപ്പിച്ചുള്ള സുരക്ഷാ പരിശോ ധന ഉണ്ടാകും .നടപ്പാതകള്‍ കയ്യേറിയുള്ള തെരുവ് കച്ചവടം നിയന്ത്രിക്കാനും യോഗം നിര്‍ദ്ദേശി ച്ചു.വിപണികളില്‍ ജീര്‍ണിച്ച മല്‍സ്യവും മാംസവും വില്‍ക്കുന്നത് തടയാന്‍ ഭക്ഷ്യ സുരക്ഷാ പരി ശോധന ശ്കതമാക്കും .വാളയാര്‍ അതിര്‍ത്തി കേന്ദ്രീകരിച്ചും മാര്‍ക്കറ്റുകളില്‍ നേരിട്ടും പരിശോധ നയ്ക്കായി പ്രത്യേക സ്ക്വാഡ് രൂപീകരിക്കാനും യോഗം നിര്‍ദ്ദേശിച്ചു .
യോഗത്തില്‍ വി.കെ ശ്രീകണ്ഠന് എം.പി.,സുമേഷ് അച്യുതന് എം.എല്‍.എ. ജില്ലാ കലക്ടര്‍ കെ. സുധീര്‍, എ.ഡി.എം. അബ്ദുള്‍ ലത്തീഫ് തുടങ്ങിയവര്‍ പങ്കെടുത്തു.
