വന്‍ ഓഫറുകളും ആകര്‍ഷകമായ സമ്മാനങ്ങളും നേടാന്‍ ഇനി മൂന്ന് ദിവസം കൂടി
പാലക്കാട്:ഓണാഘോഷത്തോടനുബന്ധിച്ച് കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ആഭിമു ഖ്യത്തില്‍ ജില്ലയില്‍ നടക്കുന്ന ഓണം ഖാദിമേള ഇനി മൂന്ന് ദിവസങ്ങള്‍ കൂടി മാത്രം. ജൂലൈ 23-ന് ആരംഭിച്ച മേള ഓഗസ്റ്റ് 25-ന് സമാപിക്കും. ഖാദി വസ്ത്രങ്ങള്‍ക്ക് 30 ശതമാനം വരെ സര്‍ക്കാര്‍ റിബേറ്റ് ലഭ്യമാക്കിയ മേളയില്‍, സര്‍ക്കാര്‍-അര്‍ധസര്‍ക്കാര്‍ ജീവനക്കാര്‍ക്കായി ഒരു ലക്ഷം രൂപ വരെയുള്ള ക്രെഡിറ്റ് സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഉപഭോക്താക്കള്‍ നടത്തുന്ന ഓരോ ആയിരം രൂപയുടെ പര്‍ച്ചേസിനും ആകര്‍ഷകമായ സമ്മാന ക്കൂപ്പണുകള് ലഭിക്കും. ഒന്നാം സമ്മാനമായി ടാറ്റാ ടിയാഗോ കാറും, രണ്ടാം സമ്മാനമായി ഓരോ ജില്ലയിലും ഒന്നു വീതം നല്കുന്ന 14 സുസുക്കി ആക്സസ് 125 സ്കൂട്ടറുകളും, മൂന്നാം സമ്മാന മായി 5000 രൂപയുടെ 30 ഗിഫ്റ്റ് വൗച്ചറുകളുമാണ് കാത്തിരിക്കുന്നത്. ജില്ലാതലത്തില്‍ ആഴ്ചതോറു മുള്ള നറുക്കെടുപ്പിലൂടെ 3000 രൂപയുടെ ഗിഫ്റ്റ് വൗച്ചറുകളും നല്കിവരുന്നു.
ശ്രീകൃഷ്ണപുരം പട്ട്, ജൂട്ട് സില്‍ക്ക്, സ്പണ്‍ സില്‍ക്ക്, റീല്‍ഡ് സില്‍ക്ക്, ഡ്യൂപിയോണ്‍ സില്‍ക്ക്, ചിത ലി പട്ട്, ആകര്‍ഷകമായ കോട്ടണ്‍ സാരികള്‍, റെഡിമെയ്ഡ് ഷര്‍ട്ടുകള്‍, കുര്‍ത്തകള്‍, കിഡ്സ് ഷര്‍ട്ടു കള്‍, ധോത്തികള്‍, മനില കോട്ടണ്‍ ഷര്‍ട്ടിംഗ് എന്നിവയുടെ വിപുലമായ ശേഖരമാണ് മേളയിലു ള്ളത്. ഇവയ്ക്ക് പുറമെ പഞ്ഞിമെത്തകള്‍, തലയിണകള്‍, ബെഡ്ഷീറ്റുകള്‍, ചവിട്ടികള്‍, ആയുര്‍ വേദ ഉല്‍പ്പന്നങ്ങള്‍, മരച്ചക്കിലാട്ടിയ നല്ലെണ്ണ, തേന്‍, സോപ്പുകള്‍, ചന്ദനത്തൈലം, ചൂരല്‍ ഉല്‍പ്പന്ന ങ്ങള്, വൈവിധ്യമാര്‍ന്ന കരകൗശല വസ്തുക്കള്‍ തുടങ്ങി പ്രകൃതിദത്തമായ ഖാദി ഗ്രാമവ്യവസായ ഉല്‍പ്പന്നങ്ങളുടെ വന്‍ നിരയും ഒരുക്കിയിട്ടുണ്ട്.
പാലക്കാട് വെസ്റ്റ് ഫോര്‍ട്ട് റോഡിലുള്ള ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസ് ബില്‍ഡിംഗ് (ഫോ ണ്: 0491-2534392, 9495205175), ടൗണ്‍ ബസ് സ്റ്റാന്‍ഡിലെ മുനിസിപ്പല്‍ ഷോപ്പിംഗ് കോംപ്ലക്സ് (ഫോണ്‍: 9946520870), കൊല്ലങ്കോട് വെങ്ങുനാട് കോംപ്ലക്സ് (ഫോണ്‍: 8129891052) എന്നിവിടങ്ങ ളിലെ ‘ഖാദി ഗ്രാമസൗഭാഗ്യ’ വഴിയും, തൃത്താല (ഫോണ്‍: 9447623881), കുമ്പിടി (ഫോണ്‍: 96454 71577) എന്നിവിടങ്ങളിലെ ‘ഖാദി സൗഭാഗ്യ’ വഴിയും വില്പന നടക്കുന്നുണ്ട്. കൂടാതെ പട്ടഞ്ചേരി, മലമ്പുഴ, കളപ്പെട്ടി, ചിതലി, എലപ്പുള്ളി, ശ്രീകൃഷ്ണപുരം, മണ്ണൂര്‍, കിഴക്കഞ്ചേരി, വിളയോടി എന്നി വിടങ്ങളിലെ ‘ഗ്രാമസൗഭാഗ്യ’ കേന്ദ്രങ്ങളിലൂടെയും സഞ്ചരിക്കുന്ന ഖാദി വില്പനശാല വഴിയും ഉപഭോക്താക്കള്‍ക്ക് ഉല്‍പ്പന്നങ്ങള്‍ സ്വന്തമാക്കാം. ഓണമേളയോടനുബന്ധിച്ച് എല്ലാ അവധി ദിവസങ്ങളിലും വില്പനശാലകള് തുറന്നു പ്രവര്‍ത്തിക്കും.
