പാലക്കാട്: മംഗളുരു കേന്ദ്രീകരിച്ചുള്ള ഡിവിഷന് വിഭജിച്ച റെയില്‍വേയുടെ നടപടി പുനഃപരി ശോധിക്കണമെന്ന് ജില്ലാ വികസന സമിതി യോഗം ആവശ്യപ്പെട്ടു.പാലക്കാട് ഡിവിഷന്റെ പ്രധാ ന വരുമാന സ്രോതസ്സുകളിലൊന്നാണ് മംഗളുരു മേഖല.ഇതിനെ വിഭജിച്ചതിലൂടെ ഡിവിഷനിലെ സാമ്പത്തിക ഭദ്രത തകരുമെന്നും കേരളത്തിലെ റെയില്‍വേ വികസനത്തിന് വലിയ തിരിച്ചടി ഉണ്ടാക്കുന്നതാണ് ഈ നടപടിയെന്നും ജില്ലാ വികസന സമിതി യോഗം വിലയിരുത്തി . ഈ മേഖല യിലേക്കുള്ള പുതിയ ട്രെയിന്‍ സര്‍വീസുകള്‍ക്കും മറ്റ് വികസന പദ്ധതികള്‍ക്കും ഇത് തടസ്സമാകു മെന്നും അവലോകന യോഗത്തില്‍ പ്രമേയം അവതരിപ്പിച്ച വി കെ ശ്രീകണ്ഠന് എം .പി. പറഞ്ഞു. പ്രമേയം യോഗം ഐകകണ്ഠേന പാസാക്കി.
