അലനല്ലൂര്‍: വിഷരഹിത പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അലനല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് നടത്തിയ ഓണക്കാല പച്ചക്കറി കൃഷിയില്‍ വിളവെടുപ്പ് ആരംഭി ച്ചു. ബാങ്ക് പ്രസിഡന്റ് പി.പി.കെ മുഹമ്മദ് അബ്ദുറഹിമാന് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.ബാങ്ക് സെക്രട്ടറി പി. ശ്രീനിവാസന് പദ്ധതി വിശദീകരിച്ചു.
ബാങ്ക് അംഗമായ കൊഴിഞ്ഞുപോക്കില്‍ കൃഷ്ണന്റെ നേതൃത്വത്തിലാണ് ഒരേക്കറോളം വരുന്ന സ്ഥലത്ത് ജൈവരീതിയില്‍ പച്ചക്കറി കൃഷിയിറക്കിയത്. മത്തന്‍, ഇളവന്‍, പാവല്‍, പീച്ചിങ്ങ, പയര്‍, മുളക്, പടവലം തുടങ്ങിയ വിവിധയിനം പച്ചക്കറികള്‍ ഇവിടെ സമൃദ്ധമായി വിളഞ്ഞി ട്ടുണ്ട്. എല്ലാവര്‍ഷവും ബാങ്ക് ഇത്തരത്തില്‍ കൃഷിനടത്താറുണ്ട്.തോട്ടത്തില്‍ നിന്നും വിളവെടു ക്കുന്ന പച്ചക്കറികള്‍ ബാങ്കിന്റെ നേതൃത്വത്തില്‍ ഒരുക്കുന്ന പച്ചക്കറി ചന്തയിലൂടെ പൊതുജന ങ്ങള്‍ക്ക് ലഭ്യമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
ചടങ്ങില്‍ ബാങ്ക് വൈസ് പ്രസിഡന്റ് അബ്ദുള്ള വി.അബ്ദുള്ള മാസ്റ്റര്‍, ഡയറക്ടര്‍മാരായ ടി.രാജ കൃഷ്ണന്, എം.ശ്രീധരന്, ഷെറീന മുജീബ്, ജീവനക്കാരായ പ്രജീഷ്, രജ്ജിത്ത്, സേതുമാധവന്, അമീന്, സഹകാരികളായ ധര്‍മ്മ പ്രസാദ്, സുബ്രഹ്മണ്യന്, നികേഷ്, ഹരിദാസന്, റഫീഖ് എന്നിവര്‍ പങ്കെടുത്തു.
