മണ്ണാര്‍ക്കാട്: എക്സൈസ് വകുപ്പില്‍ സമഗ്രമാറ്റങ്ങള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ത്ത് ആദ്യമായി സ്റ്റേറ്റ് നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ ആരംഭിക്കുന്നു. സര്‍ക്കാരിന് അധിക സാമ്പത്തിക ബാധ്യത ഉണ്ടാക്കാതെ നിലവിലുള്ള തസ്തികകള്‍ പുനഃക്രമീകരിച്ചും ഉദ്യോഗസ്ഥര്‍ ക്ക് അധിക ചുമതല നല്‍കിയും ബ്യൂറോ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് എക്സൈസ് വകുപ്പ് മന്ത്രി എം.ലിജു പറഞ്ഞു.
പുതിയ മദ്യനയവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സെപ്റ്റംബറില്‍ ആരംഭിക്കും. ലഹരിവര്‍ജന രംഗത്ത് പ്രവര്‍ത്തിക്കുന്ന സാമൂഹിക സംഘടനകളുടെ അഭിപ്രായങ്ങള്‍ കൂടി പരിഗണിച്ചാകും പുതിയ നയം രൂപീകരിക്കുക. വീര്യം കുറഞ്ഞ മദ്യം ഉല്പ്പാദിപ്പിക്കുന്നതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം പുതിയ മദ്യനയം നിലവില്‍ വന്നതിന് ശേഷം മാത്രമേ ഉണ്ടാകൂ. വിദഗ്ധ സമിതിയുടെ അഭിപ്രായം കൂടി പരിഗണിച്ചായിരിക്കും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. ബെവ്കോ, ട്രാവന്‍കൂര്‍ ഷുഗേഴ്സ്, മലബാര്‍ ഡിസ്റ്റിലറീസ് എന്നിവയുടെ പ്രവര്‍ത്തനം ആധുനീ കരിക്കുമെന്നും ബെവ്കോയിലെ തസ്തികകളില്‍ പ്രൊഫഷണല്‍ സമീപനം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
ലഹരിമരുന്നുകള്‍ക്കും വ്യാജമദ്യത്തിനുമെതിരെ ശക്തമായ നടപടികളാണ് എക്സൈസ് വകു പ്പ് സ്വീകരിക്കുന്നത്. ഓപ്പറേഷന് തണ്ടറിന്റെ ഭാഗമായി ഇതുവരെ 34,397 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 7,816 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. വന്‍തോതില്‍ വിദേശമദ്യം, കഞ്ചാവ്, എം.ഡി.എം.എ, ഹാഷിഷ് തുടങ്ങിയ ലഹരിവസ്തുക്കളും പിടികൂടിയിട്ടുണ്ട്. ഓണ ക്കാലത്ത് ലഹരിവ്യാപനം തടയുന്നതിന് ആഗസ്റ്റ് ഒന്ന് മുതല്‍ 31 വരെ ഓണം സ്പെഷ്യല്‍ എന്‍ഫോ ഴ്സ്മെന്റ് ഡ്രൈവ് നടത്തിവരികയാണ്. പോലീസ്, വനം വകുപ്പ് എന്നിവയുടെ സഹകരണ ത്തോടെ നടക്കുന്ന പരിശോധനകളില്‍ ഇതുവരെ 6977 കേസുകള്‍ രജിസ്റ്റര്‍ ചെ യ്യുകയും 1770 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കോഴിക്കോട് അടുത്തിടെ നടന്ന മയക്കുമരുന്ന് വേട്ട കഴിഞ്ഞ മൂന്നര വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ സിന്തറ്റിക് മയക്കുമരുന്ന് വേട്ടയാണെന്നും മന്ത്രി പറഞ്ഞു.
കള്ളുഷാപ്പുകളിലെ ഭക്ഷണത്തിന്റെയും കള്ളിന്റെയും ഗുണനിലവാരം ഉറപ്പാക്കുന്നതിനായി ജൂണ്‍ 25 മുതല്‍ ഓപ്പറേഷന് ശുദ്ധി എന്ന പേരില്‍ പരിശോധന തുടരുകയാണ്. ഇതുവരെ 17,923 പരിശോധനകള്‍ നടത്തി. ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കേസുകളും രജിസ്റ്റര്‍ ചെയ്തു. നിശ്ചിത സമയത്തിന് മുമ്പ് തുറന്ന് പ്രവര്‍ത്തിച്ച അഞ്ച് ബാറുകള്‍ ഉള്‍പ്പെടെ ആറ് വിദേശ മദ്യ ലൈസന്‍സ് സ്ഥാപനങ്ങള്‍ക്കെതിരെയും നടപടി സ്വീകരിച്ചു.
