മണ്ണാര്‍ക്കാട്: ഓണാവധിയോടനുബന്ധിച്ച് വിനോദസഞ്ചാര കേന്ദ്രങ്ങളിലും മറ്റും സുരക്ഷിത ബോട്ട് യാത്ര ഉറപ്പാക്കാന്‍ ബോട്ടുടമകള്‍ സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണ മെന്ന് ബേപ്പൂര്‍ സീനിയര്‍ പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ അറിയിച്ചു.
സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയോ സാധുവായ രജിസ്ട്രേഷന്, സര്‍വെ, ഇന്‍ഷുറന്‍സ് തുടങ്ങിയ നിയമാനുസൃത രേഖകളില്ലാതെയോ സര്‍വീസ് നടത്താന്‍ പാടില്ല. നിയമപ്രകാരമുള്ള ഗുണനിലവാരമുള്ള ലൈഫ് ജാക്കറ്റുകള്‍ എല്ലാ യാത്രക്കാരും ധരിക്കുന്നുണ്ടെന്ന് ബോട്ടുടമകളും ജീവനക്കാരും ഉറപ്പുവരുത്തണം. യോഗ്യരായ ജീവനക്കാരെ മാത്രമേ ജലയാനങ്ങള്‍ പ്രവര്‍ത്തിപ്പി ക്കാന്‍ നിയോഗിക്കാവൂ. ഓരോ ജലയാനത്തിലും അനുവദനീയമായ എണ്ണം യാത്രക്കാരെ മാത്രമേ കയറ്റാവൂ. അനുവദിച്ച യാത്രാശേഷി മലയാളത്തിലും ഇംഗ്ലീഷിലും യാത്രക്കാര്‍ക്ക് കാണത്തക്ക വിധം പ്രദര്‍ശിപ്പിക്കണം.
ഓരോ യാത്രയ്ക്ക് മുന്‍പും ബോട്ടുകളുടെ സുരക്ഷയും പ്രവര്‍ത്തനക്ഷമതയും പരിശോധിക്കുക യും മതിയായ സുരക്ഷാ ഉപകരണങ്ങള്‍ ഉണ്ടെന്ന് ഉറപ്പുവരുത്തുകയും വേണം. അനുവദിക്കപ്പെട്ട സോണുകളില്‍ മാത്രമേ സര്‍വീസ് നടത്താവൂ, ജലാശയങ്ങളിലേക്ക് മാലിന്യങ്ങള്‍ വലിച്ചെറിയ രുത്. നിര്‍ദേശങ്ങള്‍ ലംഘിക്കുന്ന ജലവാഹനങ്ങള്ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരി ക്കുമെന്നും പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ അറിയിച്ചു.
