മണ്ണാര്‍ക്കാട്:കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പിലാക്കുന്ന ദീന്‍ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല്യ യോജന -2.0 പദ്ധതിയുടെ ഭാഗമായി ഗ്രാമീണ മേഖലയിലെ യുവജനങ്ങള്‍ക്ക് സൗജന്യ നൈപുണ്യവികസനത്തിനും തൊഴില്നേടാ നും അവസരമൊരുക്കുന്നു. 2027 ഡിസംബറിനുള്ളില്‍ ആകെ 30,272 പേര്‍ക്ക് പരിശീലനവും തൊ ഴിലും ലഭ്യമാക്കുകയാണ് ലക്ഷ്യം.
പുറത്ത് 80,000 രൂപ മുതല്‍ രണ്ട് ലക്ഷം രൂപവരെ ചെലവ് വരുന്ന കോഴ്സുകളിലാണ് സൗജന്യ പരിശീലനം നല്‍കുന്നത്. രാജ്യത്തെ പ്രമുഖ പരിശീക ഏജന്‍സികള്‍ മുഖേന തൊഴില്‍ പരിശീ ലനം നല്‍കുന്നതോടൊപ്പം ജോലിയും ഇവര്‍മുഖേന ഉറപ്പുവരുത്തും.കൂടാതെ കുടുംബശ്രീയുടെ പിന്തുണയും ലഭിക്കും.ഇതുമായി ബന്ധപ്പെട്ട് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ വി. വിഘ്നേശ്വരിയും വിവിധ പരിശീലന ഏജന്‍സികളും തമ്മില്‍ ധാരണാപത്രം ഒപ്പുവച്ചു.
എ.ഐ ഡെവലപ്പര്‍, സൈബര്‍ സെക്യൂരിറ്റി, ഡ്രോണ്‍ ഓപ്പറേറ്റര്‍, ഹോട്ടല്‍ മാനേജ്മെന്റ്, മെഷീ ന് ഓപ്പറേറ്റര്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങ്, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഓട്ടോമോട്ടീവ്, ഹെല്‍ത്ത് കെയര്‍, മീഡിയ ആന്‍ഡ് എന്റര്ടെയ്ന്മെന്റ്, ടൂറിസം ആന്‍ഡ് ഹോസ്പിറ്റാലിറ്റി, റീട്ടെയ്ല്‍ മാനേജ്മെന്റ്, ലോജിസ്റ്റിക്സ് ടൂറിസം, ലോജിസ്റ്റിക്സ്, എയ്റോസ്പേസ് ആന്‍ഡ് ലോജിസ്റ്റിക്സ്, ഹെല്‍ത്ത് കെയര്‍, ഇന്‍സ്ട്രമെന്റേഷന്‍ ആന്‍ഡ് ഓട്ടോമേഷന്‍, ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് തുടങ്ങി ഇരുപത്തിയേഴോളം കോഴ്സുകളില്‍ നൈപുണ്യ പരിശീലനം ലഭ്യമാക്കും.സംസ്ഥാന ത്ത് 14 ജില്ലകളിലും സെപ്റ്റംബറില്‍ പകുതിയോടെ കോഴ്സുകള്‍ ആരംഭിക്കുന്നതിനാണ് തീരുമാനം.
18-35നും ഇടയില്‍ പ്രായമുളള യുവതീയുവാക്കള്‍ക്ക് പദ്ധതിയില്‍ ചേരാം. സ്ത്രീകള്‍, ഭിന്നശേഷി ക്കാര്, പട്ടികവര്‍ഗമേഖലയിലുളളവര്‍ എന്നിവര്‍ക്ക് 45 വയസു വരെയും കോഴ്സില്‍ ചേരാനുള്ള പ്രായപരിധി. പത്താം ക്ലാസ് മുതല്‍ ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് വി ദ്യാഭ്യാസ യോഗ്യതയ്ക്കും അഭിരുചിയ്ക്കും അനുസൃതമായി കോഴ്സുകള്‍ തിരഞ്ഞെടുത്ത് പരി ശീലനം നേടാം. കോഴ്സ് ഫീ, യൂണിഫോം, താമസം, ഭക്ഷണം, പഠന സാമഗ്രികള്‍ ഉള്‍പ്പെടെ സൗ ജന്യമായി ലഭിക്കും. കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സെക്ടര്‍ സ്കില്‍ കൗണ് സില് നല്കുന്ന സര്‍ട്ടിഫിക്കറ്റും കേരളത്തിലും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും വിദേശ ത്തും നിയമനപിന്തുണയും ലഭിക്കും.പഠനത്തോടനുബന്ധിച്ച് പുതിയ വ്യവസായ മേഖലകളില്‍ പ്രായോഗിക പരിശീലനവും നല്‍കും.
പദ്ധതിയില്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതു സംബന്ധിച്ച വിശദാംശങ്ങള്‍ പഞ്ചായത്തുകളി ല്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ സി.ഡി.എസ് ഓഫീസുകള്‍, തിരുവനന്തപുരം(0471-3586525), എറണാകുളം ( 0484-2959595), തൃശൂര്‍(0487-2962517), കോഴിക്കോട് (0495-2766160) ജില്ലകളില്‍ പ്രവര് ത്തിക്കുന്ന മൈഗ്രേഷന്‍ സപ്പോര്‍ട്ട് സെന്ററുകള്‍ എന്നിവയുമായി ബന്ധപ്പെടാവുന്നതാണ്. 18004254714 എന്ന ടോള്‍ ഫ്രീ നമ്പറിലും വിളിക്കാം.
56,665 പേര്‍ക്ക് സംസ്ഥാനത്തും വിദേശത്തുമായി തൊഴില്‍ ലഭ്യമാക്കിക്കൊണ്ട് ഡി.ഡി.യു .ജി.കെവൈ പദ്ധതി ആദ്യഘട്ടം വിജയകരമായി പൂര്‍ത്തിയായിരുന്നു. 2025-26 കാലയളവില്‍ 1,211 പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കിയിരുന്നു. ബാക്കിയുളള 29,061 പേര്‍ക്ക് കൂടി തൊഴില്‍ നല്കുന്നതു മായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.പദ്ധതി നിര്‍വഹണത്തിലെ ഈ മികവാണ് രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രാനുമതി നേടി കൊടുത്തത്.
