കോങ്ങാട് മണ്ഡലതല ലഹരിവിരുദ്ധ സമിതി യോഗം ചേര്‍ന്നു
കോങ്ങാട്: ലഹരിവസ്തുക്കളുടെ ഉറവിടം കണ്ടെത്തി ലഭ്യത പൂര്‍ണമായും ഇല്ലാതാക്കുമെന്ന് പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്കക്ഷേമ വികസന വകുപ്പ് മന്ത്രി കെ എ തുളസി . അതിനായി ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ എന്‍.സി.സി, എന്‍.എസ്.എസ്, സ്റ്റുഡന്റ് പൊലിസ് കേഡറ്റ് എന്നിവരുടെ പങ്കാളിത്തം ഉറപ്പാക്കണമെന്ന് കോങ്ങാട് മണ്ഡലം ലഹരിവിരുദ്ധ സമിതി യോഗ ത്തില്‍ അഭ്യര്‍ഥിച്ചു. ലഹരി വിരുദ്ധപ്രവര്‍ത്തനങ്ങളില്‍ സമൂഹം പുലര്‍ത്തുന്ന ജാഗ്രത നമ്മുടെ നാടിന്റെ ഭാവിക്കു വേണ്ടിയുള്ള നിക്ഷേപമാണെന്നും മന്ത്രി പറഞ്ഞു . യോഗത്തില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ബ്ലോക്ക്-ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, റവന്യൂ, പൊലീസ്, ഫോറ സ്റ്റ്, വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക സേവന വകുപ്പുകളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
