പാലക്കാട്:കാഴ്ചയില്ലാത്തവരുടെ ജീവിതത്തിലേക്ക് വെളിച്ചം പകരാന്‍ നേത്രദാനം പ്രോത്സാഹി പ്പിക്കണമെണ് പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്കക്ഷേമ വികസന വകുപ്പ് മന്ത്രി കെ. എ. തുളസി. ലോക കൊതുകു ദിനാചരണ ത്തിന്റെയും ദേശീയ നേത്രദാന പക്ഷാചരണത്തിന്റെയും ജില്ലാ തല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
കാഴ്ചവൈകല്യങ്ങള്‍ തിരിച്ചറിഞ്ഞ് കൃത്യമായ നേത്രചികിത്സ ലഭ്യമാക്കണം. നേത്രം ദാനം ചെയ്യു ന്നതിലൂടെ മറ്റൊരാളുടെ ജീവിതത്തിലേക്കാണ് ദാതാവ് പ്രകാശം പരത്തുന്നതെന്നും അവര്‍ പറ ഞ്ഞു.പ്രാദേശികതലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനും സാധാരണക്കാരു ടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കാനും ആശാവര്‍ക്കര്‍മാരുടെ പ്രയത്നം അത്യന്താപേക്ഷിത മാണ്. അടിസ്ഥാനസൗകര്യ വികസനത്തോടൊപ്പം ഗുണനിലവാരമുള്ള ചികിത്സ എല്ലാവര്ക്കും സൗജന്യമായും എളുപ്പത്തിലും ലഭ്യമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും കൊതുകുജന്യ രോഗങ്ങള്‍ തടയുന്നതിന് എല്ലാവരും വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കണമെ ന്നും മന്ത്രി പറഞ്ഞു.
കൊതുക് ദിനത്തിന്റെയും നേത്രദാന പക്ഷാചരണത്തിന്റെയും പോസ്റ്റര്‍ ചടങ്ങില്‍ പ്രകാശനം ചെയ്തു. പുതുപ്പരിയാരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.വി വിജയന് അധ്യക്ഷനായി. പാലക്കാട് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം) ഡോ. ബിന്ദു തോമസ്, പുതുപ്പരിയാരം ഗ്രാമ പഞ്ചായ ത്ത് ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ടി.എസ് ദാസ്, മെമ്പര്‍ ബഷീര്‍, ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കരുണാകരന്, ജില്ലാ വിബിഡിസി ഓഫിസര്‍ പി. വി. സാജന്, ബയോ ളജിസ്റ്റ് ഹബീബ് റഹ്മാന്, പുതുപ്പരിയാരം കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫിസര്‍ ഡോ. പി.ആര് ഷിനോജ്, ജില്ലാ എജുക്കേഷന്‍ നോഡല്‍ ഓഫിസര്‍ എസ്. സായന, പുതുപ്പരിയാരം കുടും ബാരോഗ്യ കേന്ദ്രത്തിലെയും ജില്ലാ മെഡിക്കല്‍ ഓഫിസിലെയും ആരോഗ്യപ്രവര്‍ത്തകര്‍, പാല ക്കാട് ഗവ. നഴ്സിംഗ് സ്കൂളിലെ വിദ്യാര്‍ഥികള്‍, ആശാവര്‍ക്കര്‍മാര്‍, അങ്കണവാടി വര്‍ക്കര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ആഗസ്റ്റ് 25 മുതല്‍ സെപ്റ്റംബര്‍ 8 വരെയാണ് സംസ്ഥാനത്ത് നേത്രദാന പക്ഷാചരണം നടക്കുന്നത്.
