പാലക്കാട്: ഓപ്പറേഷന് തൂഫാന്റെ ഭാഗമായി കേരള റെയില്‍വെ പൊലിസും, ആര്.പി.എഫും ചേര്‍ന്ന് ഒലവക്കോട് റെയില്‍വെ സ്റ്റേഷനില്‍ നടത്തിയ പരിശോധനയില്‍ 350 പാക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തി ഇവ ചില്ലറ വില്‍പ്പനക്കായി കൊണ്ടുവന്നതാ യിരിക്കുമെന്നാണ് സംശയിക്കുന്നത്. പ്ലാറ്റ്ഫോമില്‍ ഉപേക്ഷിച്ചനിലയിലായിരുന്നു. പരിശോധന തുടരുമെന്ന് റെയില്‍വെ പൊലിസ് അറിയിച്ചു.
