വിദ്യാര്‍ഥികളുടെ അഭ്യര്ഥനമാനിച്ചെന്ന് മന്ത്രി
മണ്ണാര്‍ക്കാട്:ഹയര്‍ സെക്കന്‍ഡറി/വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഒന്നാംവര്‍ഷ ഇംപ്രൂ വ്മെന്റ് പരീക്ഷ ഒക്ടോബര്‍ മാസത്തില്‍ നടത്താന്‍ സര്‍ക്കാര്‍ ഉത്തരവായി. ഇത് സംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍.ഷംസുദ്ദീന് വിദ്യാര്‍ഥികള്‍ നല്കിയ നിവേദനങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി.
നേരത്തെ പ്ലസ് വണ്‍ ഇംപ്രൂവ്മെന്റ് പരീക്ഷ പ്ലസ്ടു പരീക്ഷയോടൊപ്പം മാര്‍ച്ച് മാസത്തിലാണ് നടത്തിയിരുന്നത്.ഇത് വിദ്യാര്‍ഥികള്‍ക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. ഇക്കാര്യം ശ്രദ്ധയില്‍ പ്പെട്ട മന്ത്രി ഇംപ്രൂവ്മെന്റ് പരീക്ഷ ഒക്ടോബറില്‍ നടത്താന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു.
ഇതേ തുടര്‍ന്നാണ് പുതിയ സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത്. മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം അടുത്ത ദിവസം തന്നെ ഇംപ്രൂവ്മെന്റ് പരീക്ഷയുടെ ടൈംടേബിള്‍ പുറത്തിറക്കും.
