മണ്ണാര്‍ക്കാട്: രാജ്യവ്യാപകമായി നടക്കുന്ന ‘നശാമുക്ത് ഭാരത് അഭിയാന്’ ലഹരി വിരുദ്ധ കാംപെയിന്റെ ഭാഗമായി എം.ഇ.എസ് കല്ലടി കോളജില്‍ ലഹരി വിമുക്തി മഹാപ്രതിജ്ഞാ സംഘടിപ്പിച്ചു.ബ്രഹ്മകുമാരീസ് പാലക്കാടും, കോളജിലെ എന്‍.എസ്.എസ്, എന്‍.സി.സി. യൂണി റ്റുകളും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍. ഷംസുദ്ദീന് ഉദ്ഘാടനം ചെയ്തു.കോളജ് പ്രിന്‍സിപ്പല്‍ ഡോ.പി.എം ജാസ്മിന് അധ്യക്ഷയായി. മാനേജ്മെന്റ് ട്രഷറര്‍ സി.പി ഷിഹാബുദ്ധീന്, വൈസ് പ്രിന്‍സിപ്പല്‍ ഡോ. ടി.കെ ജലീല്‍, എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ കെ.ഷരീഫ് എന്നിവര്‍ സംസാരിച്ചു.ലഹരി വിരുദ്ധ സന്ദേശം സമൂഹത്തിലെത്തിക്കുന്നതിന്റെ ഭാഗമായി 10 കോടി പ്രതിജ്ഞകള്‍ ശേഖരിക്കുന്ന ദേശീയ കാംപെയിനും ഇതിന്റെ ഭാഗമായി നടക്കുന്നുണ്ട്. ഇതിനായി ക്യു.ആര് കോഡ് സ്കാന്‍ ചെയ്ത് പൊതുജനങ്ങള്‍ക്കും പ്രതിജ്ഞയില്‍ പങ്കാളികളാകാം.
