മണ്ണാര്‍ക്കാട്:നീണ്ട 46 വര്‍ഷങ്ങള്‍ക്കുശേഷം പഴയ സഹപാഠികള്‍ ഒത്തുചേര്‍ന്നത് സൗഹൃദ ത്തിന്റെയും ഓര്‍മകളുടെയും അപൂര്‍വ സംഗമമായി.എം.ഇ.എസ്. കല്ലടി കോളജിലെ 1978-80 പ്രീഡിഗ്രി ബാച്ചിലെ എഴുപതിലധികം വിദ്യാര്‍ഥികളാണ് മണ്ണാര്‍ക്കാട് അല്‍ഫായിദ കണ് വെന്ഷന് സെന്ററില്‍ ഒത്തുകൂടിയത്.’ഹൃദയസംഗമം 2കെ26′ എന്ന പേരില്‍ നടന്ന സംഗമം കാലത്തിനും ദൂരത്തിനുമപ്പുറം മായാത്ത സൗഹൃദത്തിന്റെ ഊഷ്മളത വീണ്ടും വിളിച്ചോതു ന്നതായി.
പഴയകാല അനുഭവങ്ങളും ഓര്‍മകളും പങ്കുവെക്കല്‍, സൗഹൃദ സംഭാഷണങ്ങള്‍, കലാപരിപാ ടികള്‍, വിഭവസമൃദ്ധമായ സദ്യ എന്നിവയും ചടങ്ങിന് മാറ്റുകൂട്ടി. ചടങ്ങില്‍ അകാലത്തില്‍ വിടപറഞ്ഞ സഹപാഠികളെയും പ്രിയ ഗുരുനാഥന്മാരെയും സ്മരിച്ച് സ്മരണാഞ്ജലികളും അര്‍പ്പി ച്ചു.
റിട്ട. പൊലിസ് സബ് ഇന്‍സ്പെക്ടര്‍ കെ.പി. അബ്ദുല്‍ റഹിമാന്‍ അധ്യക്ഷനായി. കല്ലടി ഉണ്ണീന്‍കുട്ടി, കെ.അംബുജാക്ഷി, കെ. സദാനന്ദന്, എന്‍.ടി മുഹമ്മദാലി,പി. രാജനന്ദനന്, വസുന്ധര ദേവി, പി.ടി അബ്ദുറഹ്മാന്, കെ.സാറ, പി.അനില്‍കുമാര്‍, കെ.എച്ച് അലി, ഹമീദ് ഓങ്ങല്ലൂര്‍, മഞ്ഞളാംകുഴി അബ്ദുള്ള, ഫെയ്ത്ത് ഇന്ത്യ അഡ്മിനിസ്ട്രേറ്റര്‍ പി.രാജലക്ഷ്മി തുടങ്ങിയവര്‍ സംസാരിച്ചു.
