മണ്ണാര്‍ക്കാട്: ഓണക്കാലത്ത് ഭക്ഷ്യവിഷബാധയും വയറിളക്കരോഗങ്ങളും പടരുന്നത് തടയു ന്നതിനായി നഗരസഭ ചെയര്‍പേഴ്സണ്‍ കെ.സജ്നയുടെ അധ്യക്ഷതയില്‍ പ്രാദേശിക പൊതു ജനാരോഗ്യ സമിതി യോഗം ചേര്‍ന്നു. ഓണം-നബിദിന ആഘോഷങ്ങളില്‍ പൊതുജനങ്ങള്‍ ആരോഗ്യ ജാഗ്രത കൈവിടരുതെന്ന് നഗരസഭ ചെയര്‍പേഴ്സണ്‍ പറഞ്ഞു.
സല്‍ക്കാരങ്ങള്‍, ഒത്തുചേരലുകള്‍ എന്നീ സന്ദര്‍ഭങ്ങളില്‍ മഞ്ഞപ്പിത്തം, വയറിളക്കം തുടങ്ങിയ ജലജന്യരോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണം. നിലവാരം കുറഞ്ഞ പാനീയങ്ങളും പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗവും ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യേണ്ടതാണ്. ഭക്ഷ്യവസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന വ്യാപാരികളും ജീവനക്കാരും ഇക്കാര്യങ്ങളില്‍ വേണ്ടത്ര ശ്രദ്ധപുലര്ത്തണ മെന്നും യോഗം നിര്‍ദേശിച്ചു.
നഗരസഭാ ചെയര്‍പേഴ്സന്റെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ജ്യോതി കൃഷ്ണന്‍കുട്ടി, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.മേരി ജ്യോതി വില്‍സണ്‍, ക്ലീന്‍ സിറ്റി മാനേജര്‍ മുഹമ്മദ് ഇഖ്ബാല്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി.സുനില്‍ വിവിധ വകുപ്പ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
