എടത്തനാട്ടുകര:വര്‍ത്തമാനകാലത്ത് മാനവിക മൂല്യങ്ങളെ തിരിച്ച് പിടിക്കുക എന്നതാകണം മുഖ്യ അജണ്ടയെന്ന് വിസ്ഡം എടത്തനാട്ടുകര മണ്ഡലം കമ്മിറ്റി കോട്ടപ്പള്ള ദാറുല്‍ ഖുര്‍ആന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ലീഡേഴ്സ് മീറ്റ് അഭിപ്രായപ്പെട്ടു. തിന്മകള്ക്കെതിരെ മൗനം പാലി ക്കുക എന്നത് വലിയ അപരാധമായി കാണുവാന്‍ സാധിക്കണമെന്നും സാമുദായിക ഐക്യത്തി ന്റെ പുതിയ കാരണങ്ങള്‍ കണ്ടെത്തി യോജിച്ച മുന്നേറ്റം നടത്താന്‍ കഴിയണമെന്നും സംഗമം ചൂണ്ടിക്കാട്ടി.
സെപ്റ്റംബറില്‍ 11,12,13 തിയതികളില്‍ വാളയാറില്‍ നടക്കുന്ന അന്താരാഷ്ട്ര പ്രൊഫഷണല്‍ വിദ്യാര്‍ഥി സമ്മേളനം ‘പ്രൊഫ്കോണ്‍’ പ്രചരണ ഭാഗമായാണ് ലീഡേഴ്സ് മീറ്റ് സംഘടിപ്പിച്ചത്. ജില്ല സെക്രട്ടറി റഷീദ് കൊടക്കാട്ട് ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് വി.പി ഉമ്മര്‍ അധ്യ ക്ഷനായി. ജില്ല ജോയിന്റ് സെക്രട്ടറി ഒ. മുഹമ്മദ് അന്‍വര്‍, ജില്ല വൈസ് പ്രസിഡന്റുമാരായ ഷൗക്കത്തലി അന്‍സാരി, അബ്ദുല്‍ ഹമീദ് ഇരിങ്ങല്‍ത്തൊടി, വി. ഷൗക്കത്തലി അന്‍സാരി, കെ. അര്‍ഷദ് സ്വലാഹി, മണ്ഡലം സെക്രട്ടറി ടി.കെ മുഹമ്മദ്, മണ്ഡലം ട്രഷറര്‍ എം. അഹമ്മദ് ഹിദായത്തുള്ള, വിസ്ഡം യൂത്ത് മണ്ഡലം സെക്രട്ടറി ഡോ. സാജി സ്വലാഹി, വിസ്ഡം സ്റ്റുഡന്റ്സ് മണ്ഡലം സെക്രട്ടറി ടി.കെ. സദീദ് ഹനാന് എന്നിവര്‍ സംസാരിച്ചു.
മണ്ഡലത്തിലെ വെള്ളിയഞ്ചേരി, കാളമഠം, ചേരിപ്പറമ്പ്, അണയംകോട്, അണ്ടിക്കുണ്ട്, ഉപ്പുകുളം, കരുവരട്ട, പടിക്കപ്പാടം, ദാറുല്‍ ഖുര്‍ആന്‍, മുണ്ടക്കുന്ന്, കാപ്പുപറമ്പ്, അമ്പലപ്പാറ എന്നീ യൂണി റ്റുകള്‍ നന്നായി പ്രതിനിധികള്‍ സംഗമത്തില്‍ പങ്കെടുത്തു.ആറ് മാസക്കാലത്തെ പ്രവര്‍ത്തന പദ്ധതികള്‍ക്ക് ലീഡേഴ്സ് മീറ്റ് അന്തിമ രൂപം നല്കി.
