അലനല്ലൂര്‍: ഓണത്തോടനുബന്ധിച്ച് അലനല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തി ല്‍ ഓണം സഹകരണ വിപണി ആരംഭിച്ചു. ബാങ്ക് പ്രസിഡന്റ് പി.പി.കെ മുഹമ്മദ് അബ്ദുറഹിമാ ന് ഉദ്ഘാടനം ചെയ്തു.
ഉപഭോക്താക്കള്‍ക്ക് നിത്യോപയോഗ സാധനങ്ങള്‍ സബ്സിഡി നിരക്കിലും പൊതുവിപണിയേ ക്കാള്‍ കുറഞ്ഞ വിലയിലും ലഭ്യമാക്കുകയാണ് ലക്ഷ്യം.ബാങ്ക് ഹെഡ് ഓഫിസിന് സമീപം, എടത്തനാട്ടുകര,കര്‍ക്കിടാംകുന്ന്,മാളിക്കുന്ന് എന്നീ നാലിടങ്ങളിലാണ് ഇത്തവണത്തെ ഓണ വിപണി ഒരുക്കിയിട്ടുള്ളത്. കൂടാതെ പച്ചക്കറിച്ചന്തയും ബാങ്ക് ആരംഭിക്കുന്നുണ്ട്.
ചടങ്ങില്‍ വൈസ് പ്രസിഡന്റ് വി.അബ്ദുള്ള മാസ്റ്റര്‍ അധ്യക്ഷനായി. സെക്രട്ടറി പി.ശ്രീനിവാസന്, ഡയറക്ടര്‍മാരായ ടി.രാജാകൃഷ്ണന്, വി.ടി ഉസ്മാന്,ഷറീന മുജീബ്, ശ്രീജ, ശ്രീധരന്,ബിന്ദു, സൈദ്, ബാലചന്ദ്രന്, ജീവനക്കാരായ അബ്ദുള്‍ സലീം,പ്രജീഷ്,ജയ കൃഷ്ണന്, രാധിക, നജീബ്, രവീന്ദ്രനാഥ്, പ്രമോദ്, പി.രഞ്ജിത്ത്, എം.അമീന്, എടത്തനാട്ടുകര പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് ഭാരവാഹിക ളായ അലി മഠത്തൊടി, മുഹമ്മദ് സക്കീര്‍, റഹീസ്, പത്മജന്, ഗഫൂര്‍ ചാലിയന്‍,അലി പടിഞ്ഞാറെ പ്പള്ള, തുടങ്ങിയവര്‍ പങ്കെടുത്തു.
