മണ്ണാര്‍ക്കാട്: കഴിഞ്ഞ 22 വര്‍ഷമായി മണ്ണാര്‍ക്കാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പാലക്കാട് ജില്ലാ സ്വയംതൊഴില്ദായക സഹകരണ സംഘത്തിന്റെ നവീകരിച്ച ഓഫിസ് ശനിയാഴ്ച നാടിന് സമര്‍പ്പിക്കും. നഗരത്തില്‍ ജി.എം.യു.പി. സ്കൂളിന് മുന്‍വശത്തുള്ള എം.സി.എം.എസ്. കെട്ടിട ത്തിലേക്കാണ് പുതിയ ഓഫിസിന്റെ മാറ്റം. രാവിലെ 10 മണിക്ക് നടക്കുന്ന ചടങ്ങില്‍ പൊതു വിദ്യാഭ്യാസ-ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി എന്‍. ഷംസുദ്ദീന് ഉദ്ഘാടനം നിര്‍വഹിക്കുമെന്ന് സംഘം ഭരണസമിതി അറിയിച്ചു.ചടങ്ങില്‍ ബാങ്ക് ലോക്കറിന്റെ ഉദ്ഘാടനം പട്ടികജാതി-പട്ടികവര്‍ഗ-പിന്നോക്ക ക്ഷേമവകുപ്പ് മന്ത്രി കെ.എ തുളസി നിര്‍വഹിക്കും.നഗരസഭാ ചെയര്‍പേ ഴ്സണ്‍ കെ. സജ്ന അധ്യക്ഷയാകും. ബാങ്കിങ് പ്രവര്‍ത്തനങ്ങള്‍ക്കപ്പുറം സ്വയംതൊഴില്‍ സാധ്യ കൂടി സാധ്യമാക്കുന്ന വിധത്തില്‍ സംരംഭങ്ങള്‍ക്ക് വായ്പ നല്കുന്ന സ്ഥാപനമാണിതെന്ന് പ്രസിഡന്റ് വി.അജിത് കുമാര്‍ പറഞ്ഞു.
സ്ഥിരനിക്ഷേപങ്ങള്‍ക്ക് ഉയര്‍ന്ന പലിശ നല്കുന്നതിനോടൊപ്പം കേരള സര്‍ക്കാര്‍ നിക്ഷേപ ഗ്യാരണ്ടി ബോര്‍ഡിന്റെ പരിരക്ഷയും സംഘം ഉറപ്പുനല്‍കുന്നു.കുറഞ്ഞ നിരക്കില്‍ സ്വര്ണപ്പ ണയ വായ്പകള്‍, വ്യാപാരമിത്ര വായ്പകള്‍, ഉയര്‍ന്ന പലിശ ലഭിക്കുന്ന റെക്കറിങ് നിക്ഷേപങ്ങള്‍, വിവിധ തുകകളുടെ എം.എസ്.എസ്. സ്കീമുകള്‍,എന്‍.എ.എ.എസ്.ടി/എന്‍.എ.എം.ടി പദ്ധതികള്‍ എന്നിവയും ഇവിടെ ലഭ്യമാണ്.എം.വി.ആര്. കാന്‍സര്‍ സെന്റര്‍ കെയര്‍ ഫൗണ്ടേഷനുമായി സംയുക്തമായി നടപ്പിലാക്കുന്ന സൗജന്യ ക്യാന്‍സര്‍ ചികിത്സാ പദ്ധതിയാണ് സംഘത്തിന്റെ മറ്റൊരു പ്രധാന ആകര്‍ഷണം. സംഘത്തില്‍ 15,000 രൂപ നിക്ഷേപിക്കുന്നവര്‍ക്ക്, ആ നിക്ഷേപം നിലനില്‍ക്കുന്നിടത്തോളം കാലം അഞ്ച് ലക്ഷം രൂപ വരെയുള്ള ചികിത്സ എം.വി.ആര്. കാന്‍ സര് സെന്ററില്‍ നിന്ന് തികച്ചും സൗജന്യമായി ലഭ്യമാകും.
ചടങ്ങില്‍ നിക്ഷേപ സ്വീകരണവും കാന്‍കെയര്‍ ഉദ്ഘാടനവും എം.വി.ആര്. ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്മാന് സി.എന്‍. വിജയകൃഷ്ണനും, ഗോള്‍ഡ് ലോണ്‍ ഉദ്ഘാടനം മണ്ണാര്‍ക്കാട് സര്‍ക്കിള്‍ സഹകരണ യൂണിയന് ചെയര്മാന് എം. പുരുഷോത്തമനും നിര്‍വഹിക്കും. വായ്പാ വിതരണ ഉദ്ഘാടനം പാലക്കാട് ജോയിന്റ് രജിസ്ട്രാര്‍ പി. ഉദയനും, ലോഗോ പ്രകാശനവും എസ്.എം.എസ്. സേവന ഉദ്ഘാടനവും മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ ജോസ് ബേബിയും നിര്‍വഹിക്കും. വിവിധ ഭരണസമിതി അംഗങ്ങളും രാഷ്ട്രീയ-സാമൂഹ്യ-സഹകരണ മേഖലയിലെ പ്രമുഖരും ചടങ്ങില്‍ പങ്കെടുക്കും.
