മണ്ണാര്‍ക്കാട്: കേരളത്തിലെ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ സ്ഥാപനങ്ങളെ തകര്‍ക്കാന്‍ ചില കേന്ദ്രങ്ങളില്‍ നിന്ന് ആസൂത്രിത ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന് മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റി ആരോപിച്ചു. ഇത്തരം പ്രവര് ത്തനങ്ങളെ ചെറുക്കുമെന്നും ഭീഷണികള്‍ക്കും കള്ളപ്രചാരണങ്ങള്ക്കുമെതിരെ സഹകാരിക ളും ഇടപാടുകാരും ജാഗ്രത പാലിക്കണമെന്നും യോഗം അഭ്യര്‍ഥിച്ചു.ഏരിയ പ്രസിഡന്റ് എന്‍.എ. ഷമീര്‍ അധ്യക്ഷനായി. ഏരിയ സെക്രട്ടറി പി. രഞ്ജിത്ത്, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി. ശ്രീനി വാസന്, കെ. സന്തോഷ്, ട്രഷറര്‍ എന്‍. അഭിലാഷ് എന്നിവര്‍ സംസാരിച്ചു.
