കാഞ്ഞിരപ്പുഴ: യു.ഡി.എഫ്. കാഞ്ഞിരപ്പുഴ പഞ്ചായത്ത് കമ്മിറ്റി രാഷ്ട്രീയ വിശദീകരണ പൊതുയോഗം സംഘടിപ്പിച്ചു. കാഞ്ഞിരം സെന്ററില്‍ നടന്ന യോഗം സി.എം.പി. സംസ്ഥാന സെക്രട്ടറി പി.കെ ശശി ഉദ്ഘാടനം ചെയ്തു. ജോയ് ജോസഫ് അധ്യക്ഷനായി. നേതാക്കളായ സി.അച്യുതന് നായര്‍, സി.ടി അലി, പ്രൊഫ.പി.എം സലാഹുദ്ധീന്‍, ബിജു കടുകമാക്കന്, കെ.ലിലീപ്കുമാര്, അശ്വതി ചന്ദ്രന്, അരുണ്‍ ഓലിക്കല്‍, പി.പി സുല്‍ഫിക്കര്‍ അലി,പി.രാജന്, സി.സാജിദ്, ഹുസൈന് വളവുള്ളി, പി.എം സുനില്‍, രാമചന്ദ്രന് മാസ്റ്റര്‍ കരിമ്പ, രാമചന്ദ്രന് തച്ചമ്പാറ, ഉണ്ണികൃഷ്ണന് മാസ്റ്റര്‍ കാരാകുര്‍ശ്ശി, ചെറുകര ബേബി തുടങ്ങിയവര്‍ സംസാരിച്ചു.
