യാത്രാത്തിരക്ക് പരിഗണിച്ച് കെ.എസ്.ആർ.ടി.സി; അന്തർസംസ്ഥാന, വിനോദസഞ്ചാര സർവീസുകൾ വർധിപ്പിക്കും
മണ്ണാര്‍ക്കാട്: ഓണക്കാല അവധിയോടനുബന്ധിച്ച് അനുഭവപ്പെടുന്ന യാത്രാത്തിരക്ക് പരിഗണിച്ച് കെ.എസ്.ആര്.ടി.സി. വിപുലമായ യാത്രാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. പ്രധാന കേന്ദ്രങ്ങളില്‍ നിന്ന് യാത്രക്കാരുടെ ആവശ്യാനുസരണം ദീര്‍ഘദൂര ബസുകളും മറ്റ് അധിക സര്‍വീസുകളും ഓപ്പറേറ്റ് ചെയ്യും. ആഗസ്റ്റ് 21 മുതല്‍ 25 വരെയും ആഗസ്റ്റ് 29 മുതല്‍ സെപ്റ്റംബര്‍ മൂന്ന് വരെയും പ്രതീക്ഷിക്കുന്ന തിരക്കിന്റെ അടിസ്ഥാനത്തിലാണ് കൂടുതല്‍ ബസുകള്‍ നിരത്തിലിറക്കുന്നത്. യാത്രക്കാര്‍ക്ക് മുന്‍കൂട്ടി സീറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ആഗസ്റ്റ് 19 മുതല്‍ സെപ്റ്റംബര്‍ രണ്ട് വരെ ബെംഗളൂരു, ചെന്നൈ തുടങ്ങിയ പ്രധാന നഗരങ്ങളിലേ ക്കും തിരിച്ചും പ്രത്യേക അന്തര്‍സംസ്ഥാന സര്‍വീസുകള്‍ നടത്തും. തിരക്കനുസരിച്ച് ഈ റൂട്ടുക ളില്‍ കൂടുതല്‍ സര്‍വീസുകള്‍ അനുവദിക്കും. ഇതിന് പുറമെ ബഡ്ജറ്റ് ടൂറിസം സെല്‍ വഴി സം സ്ഥാനത്തിനകത്തും പുറത്തുമുള്ള പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് യാത്രക്കാരുടെ താല്പര്യപ്രകാരം പ്രത്യേക ട്രിപ്പുകളും ക്രമീകരിച്ചിട്ടുണ്ട്. തിരുവോണം ഒഴികെയുള്ള ദിവസങ്ങളി ല്‍ പരമാവധി ഷെഡ്യൂളുകള്‍ ഓപ്പറേറ്റ് ചെയ്യാനാണ് തീരുമാനം. അവധി ദിവസങ്ങളില്‍ പ്രധാന റൂട്ടുകളിലെ സര്‍വീസുകള്‍ പുനഃക്രമീകരിക്കുകയും അധിക സര്‍വീസുകള്‍ ഏര്‍പ്പെടുത്തുക യും ചെയ്യും.
ആലപ്പുഴയില്‍ നിന്ന് ബെംഗളൂരുവിലേക്കും തിരിച്ചും പുതുതായി ആരംഭിച്ച വോള്‍വോ എക്സി ക്യൂട്ടീവ് ക്ലാസ് സര്‍വീസ് ഇതിനകം ഓടിത്തുടങ്ങിയിട്ടുണ്ട്. തിരുവനന്തപുരത്ത് നിന്ന് എറണാകു ളത്തേക്കും തിരിച്ചുമുള്ള എക്സിക്യൂട്ടീവ് ക്ലാസ് സര്‍വീസ് ആഗസ്റ്റ് 20ന് ആരംഭിക്കും. സുഗമവും സുരക്ഷിതവുമായ യാത്ര ഉറപ്പാക്കാന്‍ എല്ലാവിധ സജ്ജീകരണങ്ങളും പൂര്‍ത്തിയാക്കിയതായി കെ.എസ്.ആര്.ടി.സി അറിയിച്ചു.
ബസ് വിവരങ്ങള്‍ അറിയുന്നതിനും ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനും 9447071021 എന്ന വാട്സാപ്പ് നമ്പറില്‍ ‘ഹായ്’ എന്ന് സന്ദേശം അയക്കാവുന്നതാണ്. ഇതിനുപുറമെ എന്റെ കെ.എസ്.ആര്.ടി. സി നിയോ ഒ.പി.ആര്.എസ് മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും www.keralartc.com എന്ന വെ ബ്സൈറ്റിലൂടെയും കെ.എസ്.ആര്.ടി.സി റിസര്‍വേഷന്‍ കൗണ്ടറുകള്‍ വഴിയും മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാം.
