എടത്തനാട്ടുകര: വീടുകളില്‍ നിന്നെത്തിച്ച സ്നേഹവും കരുതലും പങ്കുവെച്ച് എടത്തനാട്ടുകര ചുണ്ടോട്ടുകുന്ന് ജി.എല്‍.പി. സ്കൂളിലെ കുട്ടികള്‍ ഒരുക്കുന്നത് ഒത്തൊരുമയുടെ ഓണം. വ്യാഴാഴ്ച നടക്കുന്ന ഓണാഘോഷത്തിന്റെ ഭാഗമായി ഒരുക്കുന്ന ഓണസദ്യയ്ക്കാവശ്യമായ പച്ചക്കറികള്‍, തേങ്ങ, മറ്റ് പലവ്യഞ്ജനങ്ങള്‍ തുടങ്ങി വിഭവങ്ങളെല്ലാം കുട്ടികള്‍ സ്വന്തം വീടുകളില്‍ നിന്നാണ് കൊണ്ടുവന്നത്.ഓരോ വീട്ടില്‍ നിന്നുമെത്തിയ ഓരോ വിഭവവും കുട്ടികളുടെ ആത്മാര്‍ഥതയു ടെയും പങ്കുവെക്കലിന്റെയും പ്രതീകമായി. ‘എന്റെ വീട്ടിലെ വിഭവം, നമ്മുടെ ഓണസദ്യ’ എന്ന മനോഹരമായ ആശയത്തില്‍ ഒരുമിച്ചാണ് കുട്ടികള്‍ ഓണസദ്യ ഒരുക്കുന്നത്. ഓണാഘാഷത്തോ ടനുബന്ധിച്ച് ഓണക്കളികളും പൂക്കള മത്സരവും സംഘടിപ്പിക്കുന്നുണ്ട്. പ്രധാനാധ്യാപിക കെ. ജുവൈരിയത്ത്, അധ്യാപകരായ സി.ശ്രീജ, കെ.സക്കീര്‍ ഹുസൈന്, വി.കെ ആയിഷത്ത് ജംഷീറ, വി.എസ് ഹരിനന്ദന്, പി.സിന്ധു, പി.പ്രിയ, കെ. വിജിഷ, പി.കാര്‍ത്തിക എന്നിവര്‍ നേതൃത്വം നല്കി.
